തിരൂർ: രാജ്യത്തെ ഏറ്റവും ഉയർന്ന ഗവേഷണ ഫെലോഷിപ്പായ പ്രൈം മിനിസ്റ്റേഴ്‌സ് റിസർച്ച് ഫെലോഷിപ്പ് (പി.എം.ആർ.എഫ്) ന് അര്‍ഹയായി തിരൂർ മാങ്ങാട്ടിരി സ്വദേശിനിയും. വള്ളത്തോൾ എ യു പി സ്കൂളിലെ പ്രധാനധ്യാപകൻ ജോസ്. സി. മാത്യുവിന്റെയും പുറത്തൂർ ഹൈസ്കൂളിലെ ഇംഗ്ലീഷ് അധ്യാപിക ബിന്ദു വിന്റെയും മകൾ കാവ്യ ജോസിനാണ് ഈ ഫെല്ലോഷിപ് ലഭിച്ചത്.
ഐസർ പൂനെയിൽ കെമിസ്ട്രി യിൽ ആണ് ഗവേഷണം. അഞ്ചു വർഷം പ്രതിമാസം ഫെല്ലോഷിപ് ആയി 70,000 മുതൽ 80,000 രൂപ ലഭിക്കും. വാർഷിക ഗ്രാന്റ് ആയി പ്രതിവർഷം 2,00,000 രൂപയും ലഭിക്കും.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻറ് റിസർച്ച് (IISER) ഭോപ്പാലിൽ നിന്നും ഇൻസ്പയർ സ്കോളർഷിപ്പോടെ ഇന്റഗ്രേറ്റഡ് പിജി നേടിയ ശേഷം ഗവേഷണത്തിനായി IISER പൂനെ യിൽ ചേരുകയായിരുന്നുIISER ഭോപ്പാലിൽ നിന്നും ഇൻസ്പയർ സ്കോളർഷിപ്പോടെ ഇന്റഗ്രേറ്റഡ് പിജി നേടിയ ശേഷം ഗവേഷണത്തിനായി IISER പൂനെ യിൽ ചേരുകയായിരുന്നു കാവ്യ.
പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ എന്നതിന് ഉത്തമ ഉദാഹരണം കൂടിയാണ് ഈ ഫെലോഷിപ്പ്.
വി.പി.എൽ പി സ്കൂൾ ആലത്തിയൂരിലും, മംഗലം വള്ളത്തോൾ എ.യു.പി സ്കൂളിലും, ഹൈസ്കൂൾ വിഭാഗത്തിൽ തിരൂർ ഗവ: ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലും, ഹയർ സെക്കണ്ടറി തിരുന്നാവായ നവാമുകുന്ദയിലുമായിരുന്നു പഠനം.
സഹോദരി സ്നേഹ ജോസ് ബേഗ്ലൂർ: യൂണിവേഴ്സിറ്റിയിൽ ഇൻസ്പെയർ സ്കോളർഷിപ്പോടെ ഫിസിക്സിൽ ബിരുദാനന്തര ബിരുദം ചെയ്യുന്നു.




