മൈഥിലി ബാര്‍ ഡാന്‍സറാകുന്നു

imagesമാറ്റിനി എന്ന ചിത്രത്തില്‍ മൈഥിലി ഐറ്റം ഗാനത്തിന് ചുവട് വച്ചത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാലിപ്പോള്‍ ഐറ്റം ഗേളായല്ല, ബാര്‍ ഡാന്‍സറായാണ് മൈഥിലി എത്തുന്നത്.

ടി വി ചന്ദ്രന്റെ സിനിമയിലാണ് ബാര്‍ഡാന്‍സറായി മൈഥിലി എത്തുന്നത്. ഗള്‍ഫിന്റെ പശ്ചാത്തലത്തിലാണ് ടി വി ചന്ദ്രന്റെ പുതിയ സിനിമ ഒരുങ്ങുന്നത്. അതിശക്തമായ കഥാപാത്രമാണ് മൈഥിലിയുടേത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. പത്തു ദിവസത്തെ ഷൂട്ടിംഗ് ഒറ്റപ്പാലത്ത് ഉണ്ടാവും. ടി വി ചന്ദ്രന്റെ ഭൂമിയുടെ അവകാശികള്‍ എന്ന സിനിമയില്‍ നേരത്തെ മൈഥിലി അഭിനയിച്ചിരുന്നു.

രഞ്ജിത് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ലോഹത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചുവരികയാണ് മൈഥിലി ഇപ്പോള്‍. ചിത്രത്തില്‍ ഒരു കഥാപാത്രത്തെയും മൈഥിലി കൈകാര്യം ചെയ്യുന്നുണ്ട്.

 

Share news
error: Content is protected !!
Scroll to Top