Section

malabari-logo-mobile

കൊല്‍ക്കത്തയ്‌ക്കെതിരെ ചെന്നൈയ്ക്ക് 2 റണ്‍സ് ജയം

HIGHLIGHTS : ചെന്നൈ: ഐ പി എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് രണ്ട് റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത് വെറും 135 റണ്‍സില്‍

prv_05e50_1430239283ചെന്നൈ: ഐ പി എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് രണ്ട് റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത് വെറും 135 റണ്‍സില്‍ ഒതുങ്ങിയ ചെന്നൈ കൊല്‍ക്കത്തയെ 132 റണ്‍സില്‍ പിടിച്ചുകെട്ടി. 3 ഓവറില്‍ 22 റണ്‍സ് വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തിയ ഡ്വെയ്ന്‍ ബ്രാവോയാണ് മാന്‍ ഓഫ് ദ മാച്ച്. വിജയത്തോടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഐ പി എല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.

ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത കൊല്‍ക്കത്ത മികച്ച ബൗളിംഗ് പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ അഞ്ചോവറില്‍ 50 റണ്‍സ് കടന്ന ചെന്നൈയ്ക്ക് അതിന് ശേഷം തുടരെത്തുടരെ വിക്കറ്റുകള്‍ നഷ്ടമായി. സ്മിത്ത് (25), മക്കുല്ലം (19), റെയ്‌ന (21), ഡുപ്ലിസി (29), ധോണി (3), ബ്രാവോ (5) എന്നിങ്ങനെയാണ് ചെന്നൈ മുന്‍ നിര താരങ്ങളുടെ സ്‌കോര്‍. നാലോവറില്‍ വെറും 18 റണ്‍സ് മാത്രം വഴങ്ങി 1 വിക്കറ്റ് വീഴ്ത്തിയ ബ്രാഡ് ഹോഗാണ് കൊല്‍ക്കത്ത നിരയില്‍ മികച്ചുനിന്നത്.

sameeksha-malabarinews

എന്നാല്‍ ചെറിയ വിജയലക്ഷ്യം തേടിയിറങ്ങിയ കൊല്‍ക്കത്തയ്ക്ക് ആദ്യ പന്തില്‍ തന്നെ തിരിച്ചടി കിട്ടി. ക്യാപ്റ്റന്‍ ഗൗതം ഗംഭീറാണ് പുറത്തായത്. ഈശ്വര്‍ പാണ്ഡെയ്ക്കായിരുന്നു വിക്കറ്റ്. മനീഷ് പാണ്ഡെ (15), യാദവ് (16), പത്താന്‍ (13) എന്നിവര്‍ക്ക് മികച്ച തുടക്കം കിട്ടിയിട്ടും മുതലാക്കാനായില്ല. 17 പന്തില്‍ 39 റോബിന്‍ ഉത്തപ്പ മാത്രമാണ് കൊല്‍ക്കത്ത നിരയില്‍ റണ്‍സ് നിരക്ക് ഉയര്‍ത്തുന്നതില്‍ വിജയിച്ചത്. അവസാന ഓവറില്‍ 17 റണ്‍സ് വേണ്ടിയിരുന്ന അവര്‍ക്ക് 14 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!