തിരൂരിലെ മൂന്നുവയസുകാരന്റെ ദുരൂഹമരണം; രണ്ടാനച്ഛൻ പിടിയിൽ

തിരൂരിൽ മൂന്ന് വയസ്സുകാരൻ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ രണ്ടാനച്ഛൻ പിടിയിലായി . പാലക്കാട് നിന്നാണ് രണ്ടാനച്ഛൻ പശ്ചിമബംഗാൾ ഹൂഗ്ലി സ്വദേശി അർമാനെ പോലീസ് പിടികൂടിയത്.

ബുധനാഴ്ച വൈകിട്ട് 7 മണിയോടെയാണ് മർദനമേറ്റ അവശനിലയിൽ ഷൈക്ക് സിറാജുമായി അർമാനും ഭാര്യ മുംതസ്ബീവിയും തിരൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്. കുട്ടി മരണപ്പെട്ടതോടെ അർമാൻ മുങ്ങുകയായിരുന്നു.

തിരൂർ ഇല്ലാത്ത പാടത്തെ കോട്ടേഴ്സിൽ നിന്ന് കുട്ടിയുടെ അമ്മയായ ബംഗാൾ സ്വദേശി മുംതാസ് ബീവിയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

വ്യാഴാഴ്ച രാവിലെ ഷൈക്ക് സിറാജിൻ്റെ മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോള്ള ജ് മോർച്ചറിയിലേക്ക് മാറ്റി.
കഴിഞ്ഞദിവസമാണ് ഷെയ്ഖ് സിറാജ് എന്ന് മൂന്നുവയസ്സുകാരൻ തിരൂർ ജില്ലാ ആശുപത്രിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. 
Share news
error: Content is protected !!
Scroll to Top