മൈസൂരു കൂട്ടബലാത്സംഗം അന്വേഷണം മലയാളികളായ എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥികളിലേക്ക്

മൈസൂരു; മൈസൂരുവില്‍ എംബിഎ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ കേസന്വേഷണം മലയാളികളായ വിദ്യാര്‍ത്ഥികളിലേക്കുമെന്ന് സൂചന. പ്രതികളെന്ന് സംശയിക്കുന്ന നാലുപേരില്‍ മൂന്ന് പേര്‍ മലയാളികളും ഒരാള്‍ തമിഴ്‌നാട് സ്വദേശിയുമാണെന്നാണ് പോലീസ് സംശയിക്കുന്നത്. ഇവര്‍ കേരളത്തില്‍ ഒളിവില്‍ കഴിയുകയാണെന്ന് സൂചനയുണ്ടെന്നും ഇവരെ പിടികൂടാന്‍ കര്‍ണാടക പോലീസ് കേരളത്തിലേക്ക് തിരിച്ചിട്ടുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പെണ്‍കുട്ടിയുടെ പ്രാഥമികമായി നല്‍കിയ വിവരത്തില്‍ ആറുപേരാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് സൂചന. കൃത്യം നടന്നതിന്റെ അടുത്ത ദിവസം പരീക്ഷക്ക് ഹാജരാകാതിരുന്ന സംഘം മൊബൈല്‍ ഫോണുകള്‍ ഓഫാക്കി മുങ്ങിതായാണ് പോലീസിന് ലഭിക്കുന്ന വിവരം.

ചൊവ്വാഴ്ച വൈകീട്ട് ഏഴുമണിക്ക് ചാമുണ്ഡി ഹില്‍സിലേക്കുള്ള ഒറ്റപ്പെട്ട വഴിയില്‍ വെച്ചാണ് ഉത്തരേന്ത്യന്‍ സ്വദേശിനിയായ എംബിഎ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായത്. ഒപ്പമുണ്ടായിരുന്ന സഹപാഠിയായ ആണ്‍കുട്ടിയെ മര്‍ദ്ധിച്ച് അവശനാക്കിയ ശേഷം പെണ്‍കുട്ടിയെ ബലാത്സംഘം ചെയ്യുകയായിരുന്നുവെന്നാണ് കേസ്.

ഗുരുതരമായി പരിക്കേറ്റ ഇരുവരും രാത്രി 11 മണിയോടെയാണ് പ്രധാന റോട്ടിലെത്തിയത്. തുടര്‍ന്ന് ചില യാത്രക്കാരാണ് ഇവരെ ആശുപത്രിയിലെത്തിക്കുയും അലനഹള്ളി പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിക്കുകയും ചെയ്തത്.
കര്‍ണാടക ഡിജിപി പ്രവീണ് സൂദ് കഴിഞ്ഞ ദിവസം മൈസൂരുവിലെത്തി അന്വേഷണത്തെ കുറിച്ച് വിലയിരുത്തി.

Share news
error: Content is protected !!
Scroll to Top