എം വി ഗോവിന്ദന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തുടരും

HIGHLIGHTS : MV Govindan will continue as CPM state secretary.

കൊല്ലം: സിപിഐഎം സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദന്‍ തുടരും. 24 ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി കൊല്ലത്തു നടന്ന സിപിഐഎം സംസ്ഥാന സമ്മേളനത്തിലാണ് എം വി ഗോവിന്ദനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. സെക്രട്ടറിയുടെ പ്രവര്‍ത്തനത്തില്‍ പാര്‍ട്ടിക്ക് അതൃപ്തിയില്ലെന്നത് അദ്ദേഹത്തിന് അനുകൂല ഘടമകായി.

കണ്ണൂര്‍ ജില്ലയിലെ മൊറാഴയിലാണ് എം വി ഗോവിന്ദന്‍ ജനിച്ചത്. എം വി ഗോവിന്ദന്‍ ബാലസംഘം പ്രവര്‍ത്തകനായാണ് പൊതുരംഗത്തേയ്ക്ക് വന്നത്. കെഎസ്‌വൈഎഫിലൂടെയാണ് സജീവരാഷ്ട്രീയത്തിലിറങ്ങുന്നത്.
ഡിവൈഎഫ്ഐയുടെ ആദ്യ സംസ്ഥാന പ്രസിഡന്റായിരുന്നു.

sameeksha-malabarinews

സംസ്ഥാന സെക്രട്ടറിയേറ്റ്, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വരവെയാണ് കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റത്. പുതിയ പദവിയിലേയ്ക്ക് നിയോഗിക്കപ്പെടുമ്പോള്‍ രണ്ടാം പിണറായി മന്ത്രിസഭയില്‍ തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രിയായിരുന്നു അദേഹം.

ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി അംഗം പി കെ ശ്യാമളയാണ് ഭാര്യ.മക്കള്‍: ശ്യാംജിത്, ജി എസ് രംഗീത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!