മുട്ടിച്ചിറ ശുഹദാക്കളുടെ ആണ്ട് നേര്‍ച്ചക്ക് വര്‍ണ്ണാഭമായ തുടക്കം, വിശ്വാസ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാവര്‍ക്കും അവസരമുണ്ടാകണം: എം.ടി. അബ്ദുള്ള മുസ്ല്യാര്‍

തിരുരങ്ങാടി :ചരിത്ര പ്രസിദ്ധമായ മുട്ടിച്ചിറ ശൂഹദാക്കളുടെ 189-ാമത് ആണ്ടു നേര്‍ച്ചക്ക് തുടക്കമായി. ശുഹദാക്കളുടെ മഖ്ബറ പരിസരത്ത് നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ മഹല്ല് നേതാക്കളും നാട്ടുകാരുമടക്കമുള്ള വിശ്വാസികളുടെ സാന്നിധ്യത്തില്‍ സയ്യിദ് സലീം ഐദീദ് തങ്ങള്‍ പതാക ഉയര്‍ത്തി. മഹല്ല് മുദരിസ് ഇബ്രാഹീം ബാഖവി അല്‍ ഹൈതമി എടപ്പാള്‍ മഖാം സിയാറത്ത് നടത്തി.

ഭാരവാഹികളായ പൂക്കാടന്‍ മുസ്തഫ, കൈതകത്ത് സലീം , ഹനീഫ ആ ച്ചാട്ടില്‍, ഹനീഫ മൂന്നിയൂര്‍, കൈതകത്ത് അലവി ഹാജി, എളവട്ടശ്ശേരി വല്ലാവ എറമ്പന്‍ സൈതലവി, കറുത്തേടത്ത് സൈതലവി പി.പി.മുഹമ്മത് , നേതൃത്വം നല്‍കി

രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന നേര്‍ച്ചയുടെ ഔപചാരിക ഉല്‍ഘാടനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെകട്ടറി എംടി അബദുള്ള മുസ്ല്യാര്‍ നിര്‍വ്വഹിച്ചു.വിശ്വാസ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ ഉള്ള സ്വാതന്ത്ര്യം നമ്മുടെ നാട്ടില്‍ എല്ലാവര്‍ക്കും ഉണ്ടാകണമെന്ന് സമസ്ത സെക്രട്ടറി എം ടിഅബ്ദുള്ള മുസ്ലിയാര്‍ പ്രസ്താവിച്ചു.ധാര്‍മികതക്കും സദാചാരമൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് പൂര്‍വികര്‍ ജീവിച്ചത് അവരുടെ മാതൃക പിന്‍പറ്റി വിശ്വാസ സംരക്ഷണത്തിനും നിലനില്‍പ്പിനു വേണ്ടിയുള്ള പ്രവര്‍ത്തനത്തില്‍ ഒന്നിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മഹല്ല് ട്രഷറര്‍ ഹനീഫ ആച്ചാട്ടില്‍ അധ്യക്ഷതവഹിച്ചു.

എസ്. വൈ എസ് സംസ്ഥാന സെക്രട്ടറി അബദുസ്സമദ് പൂക്കോട്ടൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി പ്രസിഡണ്ട് പൂക്കാടന്‍ മുസ്തഫ, ഹനീഫ മൂന്നിയൂര്‍ കൈതകത്ത് സലീം, മന്‍സൂര്‍ ഫൈസി,ഷഫീഖ് ബാഖവി, മുജീബ് റഹ്‌മാന്‍ ലത്വീഫി, പൂക്കാടന്‍ശുക്കൂര്‍, ചെമ്പന്‍ ബാവ , കൈതകത്ത് കൈതകത്ത് ഫിറോസ് സല്‍മാനുല്‍ ഫാരിസ് അന്‍വരി, പി. പി. റബീഹ് ഫൈസി കെ. പി. റഫീഖ്, പ്രസംഗിച്ചു.

സമാപന ദിവസമായ ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് നടക്കുന്ന സമാപന സമ്മേളനം സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മത് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മത് കോയ ജമലുല്ലൈലി തങ്ങള്‍ സമാപന പ്രാര്‍ത്ഥന നടത്തും ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ബഹാഉദ്ധീന്‍ മുഹമ്മത് നദ് വി , യു ഷാഫി ഹാജി, മുസ്തഫ ബാഖവി, സയ്യിദ് ഫസല്‍ തങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും വിവിധ സമയങ്ങളില്‍ നടക്കുന്ന മൗലിദ് പരായണത്തിന് സയ്യിദ് ബാപ്പു തങ്ങള്‍, ഒ.എം.എസ് തങ്ങള്‍ മേലാറ്റൂര്‍, സയ്യിദ് മാനു തങ്ങള്‍, സയ്യിദ് ചെറിയാപ്പു തങ്ങള്‍ നേതൃത്വം നല്‍കും

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top