നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് കൂടുതല്‍ സീറ്റ് നല്‍കണം;കെ മുരളീധരന്‍

Muslim League should be given more seats in Assembly polls: K Muraleedharan

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് എംഎല്‍എമാര്‍ക്ക് സീറ്റ് നല്‍കണമെന്ന് കെ മുരളീധരന്‍. നാല് തവണയില്‍ കൂടുതല്‍ മത്സരിച്ച് വിജയിച്ചവര്‍ക്ക് സീറ്റ് നല്‍കുന്നതില്‍ തെറ്റില്ലെന്നും മുരളീധരന്‍ പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന് കൂടുതല്‍ സീറ്റ് നല്‍കണമെന്നും മുന്നണി വിട്ടകേരള കോണ്‍ഗ്രസ് എം അടക്കമുള്ള കക്ഷികളുടെ സീറ്റ് വീതം വെയ്ക്കുമ്പോള്‍ ലീഗ് അടക്കമുള്ള കക്ഷികള്‍ക്ക് സീറ്റ് നല്‍കണമെന്നും അദേഹം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വി യു ഡി എഫിന് കിട്ടിയ ഷോക്ക് ട്രീറ്റ്‌മെന്റ് ആണെന്നും കെ മുരളീധരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പ്രാതിനിധ്യം വേണമെന്നും അദേഹം പറഞ്ഞു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •