മുസ്ലീംലീഗ് നേതൃയോഗം നാളെ മലപ്പുറത്ത്; മുഈനലി തങ്ങള്‍ക്കെതിരെ നടപടി വേണമെന്ന് ഒരു വിഭാഗം

മലപ്പുറം:  മുസ്ലീംലീഗനെ ഏറെ പ്രതിരോധത്തിലാക്കിയ മുഈനലി ശിഹാബ് തങ്ങളുടെ പ്രസ്താവനക്ക് പിന്നാലെ മലപ്പുറത്ത് നേതൃയോഗം വിളിച്ച് ലീഗ്. യോഗത്തില്‍ അച്ചടക്കം ലംഘിച്ച തങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവിശ്യവുമുയര്‍ത്താന്‍ ഒരു വിഭാഗം തയ്യാറായിക്കഴിഞ്ഞു.

ഇന്നലെ പാര്‍ട്ടി ആസ്ഥാനമായ കോഴിക്കോട്ടെ ലീഗ് ഹൗസില്‍ വെച്ചാണ് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത്‌ലീഗ് അഖിലേന്ത്യ ഉപാധ്യക്ഷനുമായ മുഈനലി തങ്ങള്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്.

രണ്ട് ദിവസമായി കെടി ജലീല്‍ എംഎല്‍എ സഭക്കകത്തും പുറത്തും ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെയ്ക്കുന്ന രീതിയിലായിരുന്നു മുഈനലിയുടെ പ്രസ്താവന.

പാണക്കാട് കുടുംബത്തില്‍ നിന്നും തന്നെ ഇത്തരത്തില്‍ രൂക്ഷമായ വിമര്‍ശനമുയര്‍ന്നത് കടുത്ത പ്രതിസന്ധിയാണ് ലീഗില്‍ സൃഷ്ടിച്ചിരിക്കുന്നത്. കുഞ്ഞലിക്കുട്ടി ഇന്ന് സഭാസമ്മേളനത്തില്‍ പങ്കെടുക്കുന്നത് മാറ്റിവെച്ച് മലപ്പുറത്തേക്ക് തിരിച്ചിരുന്നു. പിഎംഎ സലാമൊഴികെ മറ്റ് സീനിയര്‍ നേതാക്കളൊന്നും വിഷയത്തോട് പ്രതികരിച്ചിട്ടില്ല.

ഇന്ന് ഈ വിഷയത്തില്‍ നേതൃത്തിനിടയില്‍ അനൗദ്യോഗികമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. നേതാക്കള്‍ ഫോണിലും മറ്റും ആശയവിനിമയം നടത്തി നാളെ സ്വീകരിക്കേണ്ട നിലപാടുകളെ കുറിച്ച് അഭിപ്രായസ്വരൂപണം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Share news
error: Content is protected !!
Scroll to Top