
വേങ്ങര : മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എപി ഉണ്ണികൃഷ്ണന്‍ (60) നിര്യാതനായി. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. വേങ്ങര കണ്ണമംഗലം സ്വദേശിയാണ്. . നാളെയാണ് സംസ്‌കാര ചടങ്ങുകള്‍.
നിലവില്‍ ജില്ലാ പഞ്ചായത്ത് മെമ്പറാണ്. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവും ദളിത് ലീഗ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്നു. പട്ടികജാതി സംസ്ഥാനതല ഉപദേശക സമിതി, ഖാദി ബോര്‍ഡ് എന്നിവയില്‍ അംഗമായിരുന്നു. ഭാര്യ: സുഷമ, മക്കള്‍ സുധീഷ്, സജിത്ത്, സ്മിജി, ശരത്ത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



