എന്‍ എസ് എസ് ക്യാമ്പുകളിലല്‍ സ്വവര്‍ഗ്ഗ രതിയെ വെള്ളപൂശുന്നു;ലിംഗമാറ്റത്തെ ലളിതവല്‍ക്കരിക്കുന്നു;വിമര്‍ശനവുമായി മുസ്ലിം ലീഗ്

കോഴിക്കോട്: എന്‍എസ്എസ് ക്യാമ്പുകള്‍ക്ക് നല്‍കിയ മൊഡ്യൂളുകള്‍ക്കെതിരെ മുസ്ലിംലീഗ്.
സ്വവര്‍ഗ്ഗ രതിയെ അടക്കം വെള്ളപൂശുന്നതായും ലിംഗ മാറ്റം, ജെന്‍ഡര്‍ മാറ്റം ഇതെല്ലാം ലളിതവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ മൊഡ്യൂള്‍ വഴി നടത്തുന്നതെന്നും
ലിബറലിസവും മത നിരാസവും കുത്തി കയറ്റാനുള്ള വേദിയല്ല വിദ്യാലയവും എന്‍എസ്എസ് ക്യാമ്പുകളെന്നും പി എം എ സലാം ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

പി എം എ സലാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

 

“മനസ്സ് നന്നാവട്ടെ ….
മതമേതെങ്കിലുമാവട്ടെ …
മാനവഹൃത്തിൻ ചില്ലയിലെന്നും
മാൺപുകൾ വിടരട്ടെ ….”
പ്രാർത്ഥനാ ഗീതം പോലെ മനോഹരമായി വിദ്യാർത്ഥികളോട് സംവദിക്കാനുള്ള വേദിയാണ് NSS (നാഷണൽ സർവീസ് സ്കീം).
അശാസ്ത്രീയ മത വിരുദ്ധ കാഴ്ച്ചപ്പാടിലേക്ക് ഇത്തരം ദൗത്യങ്ങളെ വലിച്ചിഴക്കാനുള്ള ശ്രമങ്ങളെ അനുവദിക്കാനാവില്ല.
ജനുവരി 1 ന് അവസാനിക്കുന്ന വിധം നടക്കുന്ന NSS ക്യാമ്പിൽ അവതിരിപ്പിക്കാൻ അധ്യാപകർക്ക് സർക്കാർ നൽകിയ മൊഡ്യൂൾ സകല വൃത്തിക്കേടും വിദ്യാർത്ഥികൾക്ക് പഠിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. സ്വവർഗ്ഗ രതിയെ അടക്കം വെള്ളപൂശുന്നു. ലിംഗ മാറ്റം, ജെൻഡർ മാറ്റം ഇതെല്ലാം ലളിതവൽക്കരിക്കാനുള്ള ശ്രമങ്ങൾ മൊഡ്യൂൾ വഴി നടത്തുന്നു.
ലിബറലിസവും മത നിരാസവും കുത്തി കയറ്റാനുള്ള വേദിയല്ല വിദ്യാലയവും NSS ക്യാമ്പുകളും. സർക്കാർ ചെലവിൽ അധാർമ്മികത വിദ്യാർത്ഥികളിൽ വിറ്റഴിക്കാനുള്ള ശ്രമങ്ങൾ നോക്കി നിൽക്കാനാകില്ല. ഒറ്റക്കെട്ടായി പ്രതിഷേധങ്ങൾ ഉയരുക തന്നെ ചെയ്യും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top