അഞ്ചു വര്‍ഷം മുമ്പ് നടന്ന അപകടത്തില്‍ പരുക്ക് പറ്റി ചികിത്സസയിലായിരുന്ന യുവ പണ്ഡിതന്‍ മരിച്ചു

A young scholar who was being treated for an injury in an accident five years ago has died

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരൂരങ്ങാടി: അഞ്ചു വര്‍ഷം മുമ്പ് നടന്ന വാഹനാപകടത്തില്‍ പരുക്ക് പറ്റി ചികിത്സയിലായിരുന്ന യുവ പണ്ഡിതന്‍ മരിച്ചു. വെന്നിയൂര്‍ കൊടിമരം സ്വദേശി ആറാട്ടു തൊടിക സൈദലവി മുസ്ലിയാരുടെ മകന്‍ മുശ്താഖ് ഫാളിലിയാണ് മരിച്ചത്. 27 വയസ്സായിരുന്നു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അഞ്ചു വര്‍ഷം മുമ്പ് സുഹൃത്തിന്റെ വീട് താമസ ചടങ്ങില്‍ പങ്കെടുക്കുന്നതിന്നായി കൂട്ടുകാര്‍ക്കൊപ്പം യാത്ര ചെയ്യുമ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മഞ്ചേരി കാരക്കുന്നിന് സമീപം അപകടത്തില്‍ പെടുകയായിരുന്നു. താനൂര്‍ സ്വദേശിയും എസ് എസ് എഫ് താനൂര്‍ സെക്ടര്‍ പ്രസിഡണ്ടുമായ സുബൈര്‍ ഫാളിലി തത്ക്ഷണം മരിക്കുകയും മറ്റു രണ്ടു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന മുശ്താഖ് ഫാളിലി ഇന്ന് ഉച്ചക്ക് ശേഷമാണ് മരിച്ചത്. വെന്നിയൂര്‍ യൂണിറ്റ് എസ് എസ് എഫ് പ്രസിഡണ്ടായിരുന്നു. മയ്യിത്ത് വെന്നിയൂര്‍ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.

മാതാവ്: സ്വഫിയ
സഹോദരങ്ങള്‍: ഇസ്ഹാഖ്, ഉനൈസ്, നസീറ, സുഹൈല.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •