Section

malabari-logo-mobile

മുസാഫര്‍നഗര്‍ കാലാപം സിബിഐ അന്വേഷിക്കേണ്ട: സുപ്രീംകോടതി

HIGHLIGHTS : ദില്ലി: മുസാഫര്‍ നഗര്‍ കാലപത്തെ കുറിച്ച് സിബിഐ അന്വേഷിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. ഇതിനായി പ്രത്യേക അന്വേഷണ സംഘവും ഈ ഘട്ടത്തില്‍ ആവശ്യമില്ലെന്ന്...

supreme courtദില്ലി: മുസാഫര്‍ നഗര്‍ കാലപത്തെ കുറിച്ച് സിബിഐ അന്വേഷിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. ഇതിനായി പ്രത്യേക അന്വേഷണ സംഘവും ഈ ഘട്ടത്തില്‍ ആവശ്യമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മുസാഫര്‍നഗര്‍ കലാപത്തെ കുറിച്ച് സിബിഐയോ അല്ലെങ്കില്‍ ഏതെങ്കിലും പ്രത്യേക അന്വേഷണ സംഘമോ അന്വേഷണം നടത്തണമെന്ന ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഈ വിധി.

ഇതിനു പുറമെ കലാപം തടയുന്നതിന് ഉത്തര്‍പ്രദേശ് സര്‍ക്കാറിന് വീഴ്ചയുണ്ടായതായും രഹസ്യ റിപ്പോര്‍ട്ട് ലഭിച്ചിട്ടും കലാപം തടയാന്‍ സര്‍ക്കാറിന് കഴിഞ്ഞില്ല. മത്രവുമല്ല കേന്ദ്രം ഇക്കാര്യങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയെന്നതിന് തെളിവില്ല. കലാപ ബാധിതര്‍ക്കുള്ള സാമ്പത്തിക സഹായം വര്‍ദ്ധിപ്പിക്കണം. നഷ്ടപരിഹാരം വിതരണം ചെയ്യുന്നതില്‍ വിവേചനം പാടില്ലെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

sameeksha-malabarinews

കലാപ ബാധിതര്‍ക്കായുള്ള ദുരിതാശ്വാസം ഒരു പ്രത്യേക സമുദായത്തിന് മാത്രമാണ് നല്‍കിയതെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് കോടതിയുടെ ഈ വിധി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!