Section

malabari-logo-mobile

ബിന്ദു കൃഷ്ണയുടെ നാമനിര്‍ദേശപത്രിക സ്വീകരിച്ചു

HIGHLIGHTS : ആറ്റിങ്ങല്‍: ഏറെ വിവാദങ്ങള്‍ക്കു ശേഷം ആറ്റിങ്ങലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണയുടെ നാമ നിര്‍ദേശപത്രിക വരണാധികാരി സ്വീകരിച്ചു. പത്രികയില്‍ കൃത്...

binduആറ്റിങ്ങല്‍: ഏറെ വിവാദങ്ങള്‍ക്കു ശേഷം ആറ്റിങ്ങലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണയുടെ നാമ നിര്‍ദേശപത്രിക വരണാധികാരി സ്വീകരിച്ചു. പത്രികയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ പറഞ്ഞു.

സത്യവാങ്മൂലത്തില്‍ ഒപ്പിട്ട നോട്ടറിയുടെ രജിസ്റ്റര്‍ വിളിച്ച് വരുത്തി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് വരണാധികാരിയുടെ പുതിയ തീരുമാനം. അതെസമയം വരണാധികാരിയുടെ നടപടി ചട്ടവിരുദ്ധമാണെന്ന് എല്‍ഡിഎഫ് ആരോപിച്ചു. ഇതിനെതിരായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന തീരുമാനത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സിപിഐഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

sameeksha-malabarinews

കുടുംബാംഗങ്ങളുടെ സ്വത്തുവിവരങ്ങളും ക്രമിനല്‍ കേസുകളെ കുറിച്ചുള്ള വിശദാംശങ്ങളും സത്യവാങ്മൂലത്തില്‍ മറച്ചുവെച്ചന്നാണ് എല്‍ഡിഎഫ് ബിന്ദുകൃഷ്ണയ്‌ക്കെതിരെ ആരോപിച്ചിരുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!