താനൂര്‍: നവജാത ശിശുവിന്റ കൊലപാതകം മുഖത്തേറ്റ മര്‍ദനത്തെ തുടര്‍ന്നാണ് മരണമെന്ന് പ്രാഥമിക നിഗമനം. വിശദമായ വിവരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ ലഭ്യമാകൂ. ഉമ്മ ജുമൈലത്തിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് താനൂര്‍ പൊലീസ് അറിയിച്ചു.
താനൂര്‍ ഒട്ടുംപുറം ആണ്ടിപ്പാട്ട് വീട്ടില്‍ ജുമൈലത്താ(29)ണ് മൂന്നുദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി കുഴിച്ചിട്ടത്.
കോഴിക്കോട് മെഡിക്കല്‍കോളേജില്‍ വച്ചാണ് ജുമൈലത്ത് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവം നടന്നത് പുറത്തറിയാതിരിക്കാനാണ് കൊല നടത്തിയതെന്നായിരുന്നു യുവതി പൊലീസില്‍ നല്‍കിയ മൊഴി.
ഒരു വര്‍ഷമായി ഭര്‍ത്താവുമായി അകന്ന് കഴിയുന്ന ജുമൈലത്ത് മാനഹാനി ഭയന്നാണ് കുട്ടിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. കൊല നടത്തിയ ശേഷം വീടിനോട് ചേര്‍ന്നുള്ള പറമ്പില്‍ കുഴിയെടുത്താണ് സംസ്‌കരിച്ചത്.
ഉമ്മ ഒറ്റയ്ക്കാണ് കൃത്യം നിര്‍വഹിച്ചതെന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ മറ്റാരുടെയെങ്കിലും ഇടപെടല്‍ ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




