കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ് പൂര്‍ത്തീകരണത്തിന് 18.37 കോടിയുടെ പുതുക്കിയ ഭരണാനുമതി

വളാഞ്ചേരി നഗരത്തിലെ ഗതാഗതക്കുരുക്കും അപകട മേഖലയായ വട്ടപ്പാറ വളവും ഒഴിവാക്കി തൃശൂര്‍-കോഴിക്കോട് ദേശീയപാതയെ തമ്മില്‍ ബന്ധിപ്പിക്കുന്ന കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ് പൂര്‍ത്തീകരണത്തിന് 18.37 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി. പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് പ്രത്യേകം താത്പര്യമെടുത്താണ് പദ്ധതി പൂര്‍ത്തീകരണത്തിനായി ഇടപെടല്‍ നടത്തിയത്. ഇതോടെ പ്രദേശ വാസികളുടെയും ദീര്‍ഘദൂര യാത്രക്കാരുടെയും വര്‍ഷങ്ങളുടെ കാത്തിരിപ്പിനാണ് വിരാമമാവുന്നത്.

2012 ല്‍ ആരംഭിച്ച പാതയുടെ പ്രവൃത്തികള്‍ സ്ഥലം ഏറ്റെടുക്കുന്നതിലെ കാലതാമസം കാരണം അനന്തമായി നീളുകയായായിരുന്നു. ഇതോടെ കരാര്‍ ഏറ്റെടുത്ത കമ്പനി പദ്ധതിയില്‍ നിന്നും പിന്മാറി. തുടര്‍ന്ന് 2019 ല്‍ സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാക്കിയാണ് പുതിയ കരാര്‍ കമ്പനിക്ക് കൈമാറിയത്. തുടര്‍ന്ന് ജല അതോറിറ്റിയുടെ പൈപ്പ്‌ലൈന്‍ മാറ്റി സ്ഥാപിക്കുന്നതുള്‍പ്പടെ സാങ്കേതിക തടസ്സങ്ങളും പദ്ധതിക്ക് വൈകാന്‍ ഇടയാക്കി. തുടര്‍ന്നാണ് വിവിധ ഘട്ടങ്ങളായി ടാറിങ് നടത്താന്‍ തീരുമാനിച്ചത്. മൂടാല്‍ മുതല്‍ ചുങ്കം വരെയും കഞ്ഞിപ്പുര മുതല്‍ അമ്പലപ്പറമ്പ് വരെയുമുള്ള ഭാഗങ്ങള്‍ നിലവില്‍ പൂര്‍ത്തിയാക്കി ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്. ചുങ്കം മുതല്‍ അമ്പലപ്പറമ്പ് വരെയുള്ള ഭാഗം മാത്രമാണ് ഇനി പൂര്‍ത്തീകരിക്കാനുളളത്. സ്ഥലം വിട്ടു നല്‍കിയവര്‍ക്കുള്ള നഷ്ട പരിഹാരത്തുക മാത്രമായി 40 കോടിയോളം രൂപയാണ് സര്‍ക്കാര്‍ പദ്ധതിക്കായി അനുവദിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top