പ്രണയം നിരസിച്ചതിന് കൊലപാതകം; പ്രതിയെ ദൃശ്യയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു

പെരിന്തല്‍മണ്ണ: പ്രണയം നിരസിച്ചതിന്റെ പേരില്‍ വീട്ടില്‍ കയറി പെണ്‍കുട്ടിയെ കുത്തിക്കൊന്ന കേസിലെ പ്രതി വിനീഷ് വിനോദിനെ കൊല്ലപ്പെട്ട ദൃശ്യയുടെ വീട്ടിലെത്തി തെളിവെടുത്തു. സംഭവ സ്ഥലത്ത് വന്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. പഴയ കത്തിയുമായി ദൃശ്യയുടെ വീട്ടിലെത്തിയ പ്രതി വീട്ടിലെ മൂര്‍ച്ചയുള്ള കത്തി കൈവശപ്പെടുത്തിയതുകൊണ്ടാണ് കൊലപാതകം നടത്തിയത്.

ഈ കത്തി അന്വേഷണ സംഘം കണ്ടെത്തി ഫോറന്‍സിക് വിഭാഗത്തിന് കൈമാറിയിരുന്നു. പ്രതി കൊണ്ടുവന്ന പഴയ കത്തി കണ്ടെത്തേണ്ടതുണ്ട്.

്‌വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് പ്രണയം നിരസിച്ചതിന്റെ പേരില്‍ വീട്ടില്‍ കയറി ഏലംകുളം പഞ്ചായത്തില്‍ എളാട് ചെമ്മാട്ടില്‍ വീട്ടില്‍ബാലചന്ദ്രന്റെ മകള്‍ ദൃശ്യയെ(21)പ്രതിയായ പെരിന്തല്‍മണ്ണ മുട്ടുങ്ങല്‍ പൊതുവായില്‍ കൊണ്ടപറമ്പ് വീട്ടില്‍ വിനീഷ് വിനോദ്(21)കുത്തിക്കൊലപ്പെടുത്തിയത്.

Share news
error: Content is protected !!
Scroll to Top