മൂന്നിയൂര്‍ കോഴിക്കളിയാട്ടം ഇന്ന്

ഗഫൂര്‍
തിരൂരങ്ങാടി : പ്രസിദ്ധമായ മൂന്നിയൂര്‍ കോഴിക്കളിയാട്ടം ഇന്ന് നടക്കും. ഉത്സവത്തില്‍ പങ്കുചേരാന്‍ ആയിരങ്ങളാണ് ഒഴുകിയെത്തുക. മതസൗഹാര്‍ദത്തിന്റെ പെരുമയുണര്‍ത്തുന്ന കളിയാട്ടം ഒരു കാര്‍ഷിക ഉത്സവം കൂടിയാണ്. വാദ്യനൃത്ത ചുവടുകളുടെ അകമ്പടിയോടെ നാട്ടുപാതകളിലൂടെ ഊരുചുറ്റിയിരുന്ന പൊയ്ക്കുതിരകളെല്ലാം ഇന്നു കാവിലെത്തും. ഇവര്‍ക്കൊപ്പം ജാതിമതഭേദമന്യേ നാട്ടുകാരും ഉത്സവപ്പറമ്പിലേക്കെത്തും. ഇടവത്തിലെ ആദ്യ തിങ്കളാഴ്ച കാപ്പൊലിക്കലോടെ തുടങ്ങിയ കളിയാട്ടത്തിലെ ഏക പകല്‍ ഉത്സവമാണ് രണ്ടാം വെള്ളിയാഴ്ചയിലെ കോഴിക്കളിയാട്ടം.

രാവിലെ സാംബവമൂപ്പന്റെ നേതൃത്വത്തിലുള്ള പൊയ്ക്കുതിര കാവുതീണ്ടുന്നതോടെയാണു ചടങ്ങുകള്‍ക്കു തുടക്കമാകുക. പിന്നീട് മറ്റു കുതിരസംഘങ്ങളും കാവുതീണ്ടും. വ്യാഴാഴ്ച വരെ പൊയ്ക്കുതിര സംഘങ്ങളുടെ ഊരു ചുറ്റല്‍ നടന്നു. പതിവു പോലെ മത സാഹാര്‍ദ്ദത്തിന്റെ സന്ദേശം വിളിച്ചോതി പൊയ്ക്കുതിര സംഘങ്ങള്‍ മമ്പുറത്തെത്തി.

കാണിക്കയിട്ട ശേഷം മമ്പുറം തങ്ങളെക്കുറിച്ചു പാട്ടു പാടി നൃത്തം വച്ചു. വെള്ളിയാഴ്ച മുട്ടിച്ചിറ പള്ളിയിലും കുതിര സംഘങ്ങള്‍ കാണിക്കയിടും. തുടര്‍ന്ന് കാവിലേക്ക് പോകും. കളിയാട്ടത്തിന് മുന്നോടിയായി മുട്ടിച്ചിറ പാതയോരം ഉള്‍പ്പടെയുള്ള ഇടങ്ങളിലെ കാര്‍ഷിക ചന്തകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ മൂലം കച്ചവടം വളരെ കുറവാണ്. ഇനി വെള്ളിയാഴ്ച കളിയാട്ടമാണ് അവരുടെ പ്രതീക്ഷ. പൊയക്കുതിര സംഘങ്ങള്‍ വൈകിട്ട് ഏഴിനകം തന്നെ ക്ഷേത്രത്തിലെത്തി ചടങ്ങുകള്‍ പൂര്‍ത്തീകരിക്കണമെന്ന് ക്ഷേത്രം റിസീവര്‍മാര്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top