ഇടുക്കി:തണുത്ത് വിറച്ച് മൂന്നാര്‍. ഏറ്റവും കുറഞ്ഞ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍. കഴിഞ്ഞദിവസം മൈനസ് ഒന്ന് ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തിയിരുന്നു. തുടര്‍ന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് പൂജ്യം ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തിയിരിക്കുന്നത്.
ഡിസംബര്‍ രണ്ടാംവാരം മുതല്‍ തന്നെ മൂന്നാറില്‍ അതിശൈത്യം അനുഭവപ്പെട്ടുതുടങ്ങിയിരുന്നു. വരും ദിവസങ്ങളില്‍ താപനില ഇനിയും കുറയുമെന്നാണ് റിപ്പോര്‍ട്ട്. മൈനസ് മൂന്നായിരുന്നു കഴിഞ്ഞ സീസണിലെ ഏറ്റവും കുറഞ്ഞ താപനില.
മഞ്ഞ്‌വീഴ്ച തുടങ്ങിയതോടെ മൂന്നാറില്‍ വിനോദ സഞ്ചാരികളുടെ തിരക്ക് കൂടിവരികയാണ്. വെക്കേഷനും പുതുവത്സരവും അടുത്തത്തോടെ മൂന്നാറില്‍ സഞ്ചാരികളുടെ തിരക്ക് ഇരട്ടിയാകുമെന്ന് നാട്ടുകാര്‍ പറയുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




