കുതിപ്പ് തുടരുന്ന മമ്മൂട്ടി ചിത്രം ‘കളങ്കാവല്‍’ നാലാം ആഴ്ചയും ഹൗസ്ഫുള്‍; ബോക്‌സ് ഓഫീസില്‍ 80 കോടി കഴിഞ്ഞു

മമ്മൂട്ടി, വിനായകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിന്‍ കെ. ജോസ് സംവിധാനം നിര്‍വഹിച്ച കളങ്കാവലിന്റെ ഗംഭീര വിജയം തുടരുന്നു. റിലീസ് ചെയ്ത് പതിനേഴാം ദിവസവും വമ്പന്‍ പ്രേക്ഷക പിന്തുണയാണ് ചിത്രത്തിന് ലഭിച്ചത്. കേരളത്തിലുടനീളം മികച്ച ബുക്കിംഗ് ലഭിച്ച ചിത്രം, ഹൗസ്ഫുള്‍ ഷോകളുമായാണ് മൂന്നാമത്തെ ഞായറാഴ്ചയും പ്രദര്‍ശനം തുടര്‍ന്നത്. മലയാള സിനിമാ പ്രേമികള്‍ ഹൃദയം കൊണ്ട് സ്വീകരിച്ച ചിത്രം മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് കുതിക്കുന്നത്. ഡിസംബര്‍ 5 ന് ആഗോള റിലീസായി എത്തിയ ഈ ക്രൈം ഡ്രാമ ത്രില്ലര്‍ ചിത്രം ഗംഭീര വിജയമാണ് നേടിയത്. മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച ചിത്രം വേഫറര്‍ ഫിലിംസ് ആണ് കേരളത്തില്‍ വിതരണം ചെയ്തത്.

ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്ന് തിരക്കഥ രചിച്ച കളങ്കാവല്‍, മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിച്ച ഏഴാമത്തെ ചിത്രം കൂടിയാണ്. 17 ദിവസം കൊണ്ട് 80 കോടി ആഗോള ഗ്രോസ് പിന്നിട്ട ചിത്രം ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബില്‍ എത്തിയ മമ്മൂട്ടി ചിത്രമാണ്. 50 കോടി ക്ലബില്‍ എത്തുന്ന അഞ്ചാമത്തെ മമ്മൂട്ടി ചിത്രം കൂടിയാണ് കളങ്കാവല്‍. ഗള്‍ഫിലും ബ്ലോക്ക്ബസ്റ്റര്‍ ബോക്‌സ് ഓഫീസ് പ്രകടനം നടത്തിയ ചിത്രം, വമ്പന്‍ നിരൂപക പ്രശംസയും സ്വന്തമാക്കി.

മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്ന് സമ്മാനിക്കുന്ന കളങ്കാവല്‍, അദ്ദേഹത്തിന്റെ പ്രതിനായക വേഷങ്ങളുടെ നിരയില്‍ മുന്നിട്ട് നില്‍ക്കുന്നു. ചിത്രത്തില്‍ പോലീസ് ഓഫീസര്‍ ആയ നായക കഥാപാത്രത്തെ അവതരിപ്പിച്ച വിനായകനും വലിയ അഭിനന്ദനമാണ് ലഭിക്കുന്നത്. വലിയ സാങ്കേതിക നിലവാരം പുലര്‍ത്തുന്ന ചിത്രത്തിലെ ഗാനങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിന്‍ കെ ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കളങ്കാവല്‍. കുപ്രസിദ്ധമായ സയനൈഡ് മോഹന്‍ കേസിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജിബിന്‍ ഗോപിനാഥ്, ബിജു പപ്പന്‍, രെജിഷ വിജയന്‍, ഗായത്രി അരുണ്‍, മാളവിക, ശ്രുതി രാമചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍. റെസ്റ്റ് ഓഫ് ഇന്ത്യ മാര്‍ക്കറ്റിലും മികച്ച വിജയമാണ് ചിത്രം നേടിയത്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ജോര്‍ജ് സെബാസ്റ്റ്യന്‍, ഛായാഗ്രഹണം- ഫൈസല്‍ അലി, സംഗീതം – മുജീബ് മജീദ്, എഡിറ്റര്‍ – പ്രവീണ്‍ പ്രഭാകര്‍, ലൈന്‍ പ്രൊഡ്യൂസര്‍- സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അരോമ മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഷാജി നടുവില്‍, ഫൈനല്‍ മിക്‌സ് – എം ആര്‍ രാജാകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ബോസ്, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, ജോര്‍ജ് സെബാസ്റ്റ്യന്‍, വസ്ത്രാലങ്കാരം- അഭിജിത്ത് സി, വരികള്‍ – വിനായക് ശശികുമാര്‍, ഹരിത ഹരി ബാബു, കളറിസ്റ്റ് – ലിജു പ്രഭാകര്‍, സംഘട്ടനം – ആക്ഷന്‍ സന്തോഷ്, സൗണ്ട് ഡിസൈന്‍ – കിഷന്‍ മോഹന്‍, വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍ – എസ് സന്തോഷ് രാജു, വിഎഫ്എക്‌സ് കോഓര്‍ഡിനേറ്റര്‍ – ഡിക്‌സന്‍ പി ജോ, വിഎഫ്എക്‌സ് – വിശ്വ എഫ് എക്‌സ്, സിങ്ക് സൗണ്ട് – സപ്ത റെക്കോര്‍ഡ്‌സ്, സ്റ്റില്‍സ്- നിദാദ്, ടൈറ്റില്‍ ഡിസൈന്‍ – ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈന്‍സ്- ആന്റണി സ്റ്റീഫന്‍, ആഷിഫ് സലീം, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- വിഷ്ണു സുഗതന്‍, ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍- ട്രൂത് ഗ്ലോബല്‍ ഫിലിംസ്, പിആര്‍ഓ – വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.

 

Share news
error: Content is protected !!
Scroll to Top