തിരൂരങ്ങാടി:മുസ്ലിം നവോത്ഥാന നായകരിലൊരാളും മുസ്ലിം ലീഗ് സംസ്ഥാന ട്രഷററുമായിരുന്ന മര്‍ഹൂം എം കെ ഹാജിയുടെ പൗത്രനും പരേതനായ എം.കെ അബ്ദു സമദിന്റെ മകനും തിരൂരങ്ങാടി യത്തീംഖാന കമ്മറ്റി നിര്‍വാഹക സമിതി അംഗവുമായ, മൂന്ന് കണ്ടന്‍ ഇബ്രാഹിം എന്ന മോന്‍ (45) നിര്യാതനായി.പൊതുദര്‍ശനം തിരൂരങ്ങാടി യത്തീംഖാനയിലായിലാണ് ഉണ്ടാവുക.
നാളെ (ബുധന്‍ 24-12-2025) രാവിലെ എട്ട് മണിക്ക് തിരൂരങ്ങാടി ദാറുസ്സലാം മസ്ജിദിലും മേലെചിന മസ്ജിദിലും മയ്യിത്ത് നമസ്‌കാരം നടക്കും.മേലേചിന പള്ളി ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും.
തിരൂരങ്ങാടി മുസ്ലിം ഓര്‍ഫനേജ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയും മുസ്ലിം ലീഗ് മലപ്പുറം ജില്ല ഉപാധ്യക്ഷന്‍ കൂടിയായ എം കെ ബാവ സാഹിബ് പിതൃ സഹോദരനാണ്.
കുറ്റിപ്പാല സ്വദേശിനി മണ്ണിങ്ങല്‍ റുഖ്‌സാന ഫാത്തിമ ഭാര്യയാണ്. റൈഖ സമദ്, ഇസ്സ സമദ്, അസ്മിന്‍ സമദ് എന്നിവര്‍ മക്കളാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



