മൂന്നാറില്‍ മലപ്പുറം സ്വദേശികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു;ഒരാള്‍ മരിച്ചു

മൂന്നാര്‍: മൂന്നാറില്‍ മലപ്പുറത്തുനിന്നെത്തിയ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ ഒരാള്‍ മരിച്ചു. മലപ്പുറം കുറ്റിപ്പുറം സ്വദേശി മുബാരിസ് ആണ് മരിച്ചത്. മൂന്നാര്‍ സാന്റോസ് കോളനിക്ക് സമപത്തുവെച്ചാണ് ഇവര്‍ സഞ്ചരിച്ച ട്രാവലര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം സംഭവിച്ചത്.

മുബാരിസിന്റെ മൃതദേഹം മൂന്നാര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ഡ്രൈവര്‍ അടക്കം 17 പേരും 8 കുട്ടികളുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. കുട്ടികള്‍ക്കടക്കം എല്ലാവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ആരുടേയും നില ഗുരുതരമല്ല. പരിക്കേറ്റവരും മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നിയന്ത്രണം വിട്ട വാഹനം റോഡിന് താഴ് വശത്തുള്ള തെയിലക്കാട്ടിലേക്ക് പതിക്കുകയായിരുന്നു. ഡ്രൈവര്‍ സീറ്റിന് സമീപത്തിരുന്ന മുബാരീസ് സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.

അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.

Share news
error: Content is protected !!
Scroll to Top