തിരൂരങ്ങാടിയില്‍ മൂന്നക്കലോട്ടറി വില്‍പ്പന; നാലുപേര്‍ പിടിയില്‍

തിരൂരങ്ങാടി: മൂന്നക്കലോട്ടറി വില്‍പന കേസില്‍ നാലുപേരെ തിരൂരങ്ങാടി പൊലിസ് അറസ്റ്റ് ചെയ്തു. വെളിമുക്ക് പാപ്പന്നൂര്‍ ചെറുപറമ്പത്ത് രഞ്ജിത്ത്(43), വെന്നിയൂര്‍ ആറ് മട സ്വദേശി പട്ടാമ്പി സുരേഷ്(36), വെന്നിയൂര്‍ ചെരിച്ചിയില്‍ ഹക്കീം(29), വെന്നിയൂര്‍ ചുള്ളിപ്പാറ തണ്ടാശ്ശേരി രതീഷ്(34) എന്നിവരെയാണ് തിരൂരങ്ങാടി സി.ഐ റഫീഖ് , എസ്.ഐ നൗഷാദ് ഇബ്രാഹിം എന്നിവര്‍ അറസ്റ്റ് ചെയ്തത്.

പ്രതികളില്‍ നിന്നും 1,54,000 രൂപ, ഒരു ലാപ്‌ടോപ്, ഡയറി, ആറ് മൊബൈല്‍ ഫോണ്‍ എന്നിവ പൊലിസ് പിടികൂടി.

ഗ്രെയ്ഡ് എസ്.ഐ മാരായ അഹമ്മദ്കുട്ടി, ശിവദാസന്‍, സിവില്‍ പൊലിസ് ഓഫീസര്‍മാരായ ജയകൃഷ്ണന്‍, ശിഹാബ്, ജയേഷ്, മന്മഥന്‍,ജോഷി എന്നിവരും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Share news
error: Content is protected !!
Scroll to Top