മുംബൈ സ്‌ഫോടനം; യാസിന്‍ ഭട്കല്‍ കുറ്റം സമ്മതിച്ചു

yazinമുംബൈ : മുംബൈ സ്‌ഫോടന പരമ്പര നടത്തിയത് താനാണെന്ന് ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന്‍ യാസിന്‍ ഭട്കലിന്റെ കുറ്റസമ്മതം. സ്‌ഫോടനം വിജയകരമായി നടത്താന്‍ കഴിഞ്ഞതില്‍ താന്‍ അഭിമാനിക്കുന്നതായും യാസിം പോലീസിനോട് പറഞ്ഞു.

മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട് പ്രകാരം അറസ്റ്റിലായിരിക്കുന്ന യാസിം പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ജാദവിനോടാണ് കുറ്റസമ്മതം നടത്തിയിരിക്കുന്നത്. സ്‌ഫോടനം നടത്തിയെന്നത് ഒരു കുറ്റമായി കാണുന്നില്ലെന്നും യാസിന്റെ കൂട്ടാളി അബ്ദുള്ള അക്തറും പോലീസിന് നല്‍കിയ കുറ്റസമ്മതത്തില്‍ പറയുന്നു. 2005 മുതല്‍ നടത്തിയ വിവിധ സ്‌ഫോടനങ്ങളെ കുറിച്ചുള്ള വിവരങ്ങളും യാസിം പോലീസിന് നല്‍കിയിട്ടുണ്ട്.

2011 ല്‍ മുംബൈയിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ യാസിം ഭട്കലിനെതിരായി 300 പേജുള്ള അനുബന്ധ കുറ്റപത്രമാണ് പോലീസ് തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ ആഗസ്റ്റില്‍ ഇന്തോ നേപ്പാള്‍ അതിര്‍ത്തിയില്‍ വെച്ചാണ് പോലീസ് യാസിം ഭട്കലിനെ അറസ്റ്റ് ചെയ്യുന്നത്.

Share news
error: Content is protected !!
Scroll to Top