ചെറിയൊരു ഇടവേളക്ക് ശേഷം മംമ്ത വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു. ഇത്തവണ മമ്മൂട്ടിയുടെ നായികയായാണ് മമ്തയുടെ മടങ്ങി വരവ്. സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ ഒരുക്കുന്ന ‘വര്‍ഷം’ എന്ന ചിത്രത്തില്‍ ഒരു ഡോക്ടറുടെ വേഷത്തിലാണ് മംമ്ത അഭിനയിക്കുന്നത്. ചിത്രത്തില്‍ വേണു എന്ന ഒരു വ്യവസായിയുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ആശാ ശരത്തും ഈ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
ചിത്രം നിര്‍മ്മിക്കുന്നത് രഞ്ജിത്ത് ശങ്കറിന്റെ ഡ്രീംസ് ആന്‍ഡ് ബിയോണ്ടും, മമ്മൂട്ടിയുടെ പ്ലേ ഹൗസും ചേര്‍ന്നാണ്.
അര്‍ബുദ ബാധയെ തുടര്‍ന്ന് സിനിമാ ലോകത്തു നിന്നും വിട്ടു നിന്ന മംമ്താ മോഹന്‍ദാസ് ഈയടുത്ത കാലത്താണ് സിനിമയിലേക്ക് വീണ്ടും മടങ്ങിയെത്തിയിരിക്കുന്നത്.




