രജനികാന്തിന്റെ ലിങ്കയുടെ ഷൂട്ടിങ്ങ് ഗ്രാമവാസികള്‍ തടഞ്ഞു

images (2)ഹൈദരാബാദ് : സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഗ്രാമവാസികള്‍ തടഞ്ഞു. കൊച്ചടൈയാന് ശേഷം രജനികാന്ത് നായകനാകുന്ന പുതിയ ചിത്രം ലിങ്കയുടെ ഷൂട്ടിങ്ങാണ് ഹൈദരാബാദില്‍ അഞ്ജാപുരം ഗ്രാമവാസികള്‍ തടഞ്ഞത്.

ഷൂട്ടിങ്ങിനിടയില്‍ സമീപത്തെ തടാകത്തില്‍ രാസവസ്തുക്കള്‍ കലര്‍ത്തിയതിനെ തുടര്‍ന്നാണ് ഷൂട്ടിങ്ങ് തടസ്സപ്പെടുത്തിയതെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. എന്നാല്‍ ഗ്രാമവാസികളുടെ ആരോപണം തെറ്റാണെന്നും രാസവസ്തുക്കളൊന്നും തടാകത്തില്‍ കലര്‍ത്തിയിട്ടില്ലെന്നും ഇറിഗേഷന്‍ വകുപ്പിന്റെ അനുമതിയോടെയാണ് തടാകക്കരയില്‍ ഷൂട്ടിങ്ങ് തുടങ്ങിയതെന്നും യൂണിറ്റംഗങ്ങള്‍ വ്യക്തമാക്കി.

ചിത്രത്തില്‍ രജനികാന്ത് ഡബിള്‍റോളിലാണ് അഭിനയിക്കുന്നത്. ചിത്രത്തില്‍ രജനിക്ക് പുറമെ രവികുമാറും പ്രധാനറോളില്‍ അഭിനയിക്കുന്നുണ്ട്. അനുഷ്‌ക ഷെട്ടിയും, സോനാക്ഷിയുമാണ് ചിത്രത്തിലെ നായികമാര്‍. ഏആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. കെ എസ് രവികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം റോക്‌ലിന്‍ വെങ്കിടേഷാണ് നിര്‍മ്മിക്കുന്നത്.

Share news
error: Content is protected !!
Scroll to Top