Section

malabari-logo-mobile

വാഹനാപകടക്കേസ്: സല്‍മാന്‍ ഖാന്‍ കുറ്റക്കാരന്‍

HIGHLIGHTS : മുംബൈ: ചലച്ചിത്രതാരം സല്‍മാന്‍ ഖാന്റെ കാറിടിച്ച് വഴിയരികില്‍ ഉറങ്ങിക്കിടന്നയാള്‍ മരിച്ച കേസില്‍ നടന്‍ കുറ്റക്കാരനാണെന്ന് കോടതി. മുംബൈ സെഷന്‍സ് കോടത...

salmankhanമുംബൈ: ചലച്ചിത്രതാരം സല്‍മാന്‍ ഖാന്റെ കാറിടിച്ച് വഴിയരികില്‍ ഉറങ്ങിക്കിടന്നയാള്‍ മരിച്ച കേസില്‍ നടന്‍ കുറ്റക്കാരനാണെന്ന് കോടതി. മുംബൈ സെഷന്‍സ് കോടതി വിധി പറഞ്ഞത്. സംഭവം നടന്ന് 12 വര്‍ഷം പിന്നിട്ടപ്പോഴാണ് അന്തിമ വാദം പൂര്‍ത്തിയായി വിധി എത്തുന്നത്. ശിക്ഷാ വിധി വ്യാഴാഴ്ച പ്രഖ്യാപിയ്ക്കും

അപകടകരമായ ഡ്രൈവിങ്ങ്, മനപൂര്‍വ്വമല്ലാത്ത നരഹത്യ തുടങ്ങിയ കുറ്റങ്ങളാണ് സല്‍മാനെതിരെ ചുമത്തിയിരിക്കുന്നത്. മദ്യ ലഹരിയിരുന്നു സല്‍മാന്‍ ഖാന്‍ എന്ന് കോടതി കണ്ടെത്തി. കാറോടിച്ചിരുന്നത് സല്‍മാന്‍ തന്നെ ആയിരുന്നെന്നും കോടതി കണ്ടെത്തി. സല്‍മാന്റെ അംഗരക്ഷകനായിരുന്ന പൊലീസ് കോണ്‍സ്റ്റബിളടക്കം നിരവധി പേര്‍ സല്‍മാനെതിരായി കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഈ മൊഴിയാണ് പ്രധാനമായും കോടതി പരിഗണിച്ചത്.

sameeksha-malabarinews

ഈ മൊഴി നല്‍കിയ കോണ്‍സ്റ്റബിള്‍ എന്നാല്‍ 2007 ല്‍ ക്ഷയരോഗം മൂലം മരണമടഞ്ഞിരുന്നു. താനല്ല കാറ് ഓടിച്ചിരുന്നതെന്നും മദ്യം കഴിച്ചിരുന്നില്ലെന്നുമാണു സല്‍മാന്റെ മൊഴി. കാറിന്റെ ടയര്‍ പൊട്ടിയതാണ് അപകടത്തിനു കാരണമായതെന്നു സല്‍മാന്റെ അഭിഭാഷകന്‍ ശ്രീകാന്ത് ശിവ്‌ദെ കോടതിയില്‍ വാദിച്ചു. ഇത് കോടതി തള്ളി. വാഹനം ഓടിച്ചിരുന്നത് താനാണെന്ന് സല്‍മാന്റെ ഡ്രൈവര്‍ അശോക് സിംങ് മൊഴി നല്കിയിരുന്നു. എന്നാല്‍ ആ മൊഴി കോടതി കണക്കിലെടുത്തില്ല.

പ്രൊസിക്യൂഷന്‍ 27 സാക്ഷികളെയും പ്രതിഭാഗം ഒരു സാക്ഷിയേയും ജഡ്ജി ഡി ഡബ്ല്യൂ ദേശ്പാണ്ഡെയ്ക്ക് മുന്‍പാകെ വിസ്തരിച്ചു. രണ്ടാഴ്ച മുന്‍പാണ് അന്തിമ വാദം പൂര്‍ത്തിയാക്കിയത്. കശ്മീരില്‍ സിനിമ ഷൂട്ടിങിലായിരുന്ന സല്‍മാന്‍ ഖാന്‍ വിധി കേള്‍ക്കാന്‍ ഇന്നലെത്തന്നെ (05-05-2015) മുംബൈയിലെത്തി. വിധി പറയുമ്പോ കോടതിയില്‍ സല്‍മാന്‍ ഉണ്ടായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!