മുംബൈയില്‍ കെട്ടിടം തകര്‍ന്ന് 9 മരണം; കുടുങ്ങിയവര്‍ക്കായി തിരച്ചില്‍ തുടരുന്നു

9 killed in Mumbai building collapse. The search for the trapped continues

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മുംബൈ: മുംബൈയില്‍ കെട്ടിടം തകര്‍ന്നു വീണ് ഒന്‍പത് മരണം. മുംബൈ നഗരത്തിലെ മലാഡില്‍ ബുധനാഴ്ച രാത്രി പതിനൊന്നരയൊടെയാണ് അപകടം ഉണ്ടായത്. രണ്ട് നില കെട്ടിടമാണ് തകര്‍ന്ന് വീണത്. അപകടം നടക്കുന്ന സമയത്ത് 70 പേര്‍ കെട്ടിടത്തിനകത്തുണ്ടായിരുന്നുവെന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ നല്‍കുന്ന വിവരം.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

9 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 15 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. കിഴക്കന്‍ മുംബൈയിലെ മലാഡില്‍ ന്യൂ കളക്ടര്‍ കോംപൗണ്ടിലാണ് തകര്‍ന്ന കെട്ടിടം.

അപകടത്തെ തുടര്‍ന്ന് സമീപത്തുള്ള കെട്ടിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. അപകട നിലയിലുള്ള സമീപത്തെ മുന്നോളം കെട്ടിടങ്ങളില്‍ നിന്നാണ് ആളുകളെ ഒഴിപ്പിച്ചത്. അതേസമയം കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് ഒമ്പത് പേരുടെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയ അപകടത്തിന് ഇടയാക്കിയത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

നഗരത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി കനത്ത മഴ തുടരുന്നതിനിടെയാണ് അപകടം ഉണ്ടായത്.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •