മുലായം സിംഗ് യാദവിന് പന്നിപ്പനി

mulayam singhഗുര്‍ഗാവ്: സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന് പന്നിപ്പനി. കടുത്ത പനി ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് അദ്ദേഹത്തില്‍ എച്ച്1 എന്‍1 വൈറസ് (പന്നിപ്പനി) ഉള്ളതായി സ്ഥരീകരിച്ചത്.

അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തി വരികയാണ്.

ഗുര്‍ഗാവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍ മുലായം സിങ് യാദവ്. ശനിയാഴ്ച പുലര്‍ച്ചെ (07-02-2015) 1.30 നാണ് കടുത്ത പനിയെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Share news
error: Content is protected !!
Scroll to Top