ലിബിയയില്‍ എണ്ണപ്പാടത്തിനു നേരെ ഐഎസ് ആക്രമണം: സുരക്ഷാ ജീവനക്കാര്‍ കൊല്ലപ്പെട്ടു

libiyaബെന്‍ഗാസി: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ലിബിയയില്‍ എണ്ണപ്പാടത്തിനു നേരെ നടത്തിയ ആക്രമണത്തില്‍ എട്ടു സുരക്ഷാ ജീവനക്കാര്‍ കൊല്ലപ്പെട്ടു. തെക്കന്‍ ലിബിയയില്‍ സ്ഥിതി ചെയ്യുന്ന അല്‍-ഗാനി എണ്ണപ്പാടത്തിലാണ് ഐഎസ് ആക്രമണം നടത്തിയത്.

ലിബിയന്‍ ദേശീയ എണ്ണ കമ്പനിയും ആക്രമണം നടന്ന വിവരം സ്ഥിരീകരിച്ചു. എണ്ണപ്പാടത്തിന് ചുറ്റുമുള്ള അറുപത് കിലോമീറ്റര്‍ വരെ പുകപടലങ്ങള്‍ ഉയര്‍ന്നു കാണാന്‍ സാധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭീകരര്‍ നിരവധി പാടങ്ങള്‍ക്ക് തീയിടുകയും ചെയ്തിട്ടുണ്ട്. ലിബിയയിലേ ഏറ്റവും വലിയ പ്രകൃതി വിഭവം എണ്ണയാണ്. പ്രതിവര്‍ഷം രാജ്യത്തിന്റെ വരുമാനത്തിന്റെ 75 ശതമാനം തുകയും ലഭിക്കുന്നതും എണ്ണകയറ്റുമതിയിലൂടെയാണ്.

Share news
error: Content is protected !!
Scroll to Top