Section

malabari-logo-mobile

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയ് രാജിവെച്ചു

HIGHLIGHTS : കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് മുകുള്‍റോയി പാര്‍ട്ടിയില്‍ നിന്നും രാജ്യസഭാംഗത്വത്തില്‍ നിന്നും രാജിവെച്ചു. താന്‍ പാര്‍ട്ടിയ...

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് മുകുള്‍റോയി പാര്‍ട്ടിയില്‍ നിന്നും രാജ്യസഭാംഗത്വത്തില്‍ നിന്നും രാജിവെച്ചു. താന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണെന്നും ദുര്‍ഗ പൂജയുടെ അവധിക്ക് ശേഷം ഔദ്യോഗികമായി രാജികത്ത് നല്‍കും. അഞ്ചുദിവസങ്ങള്‍ക്ക് ശേഷം എല്ലാകാര്യങ്ങളെ കുറിച്ചും വിശദമായി പറയാമെന്നും അദേഹം വ്യക്തമാക്കി.

മമതാ ബാനര്‍ജിയുടെ വലംകൈയായാണ് മുകുള്‍ റോയ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ കഴിഞ്ഞയാഴ്ച ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപിയിലേക്ക് അടുക്കുകയാണെന്ന വാര്‍ത്തകളും വന്നിരുന്നു. ഇതിനെതിരെ ശക്തമായ എതിര്‍പ്പും ശകാരവും എംപിക്ക് നേരിടേണ്ടിവന്നിരുന്നു.

sameeksha-malabarinews

സെപ്തംബര്‍ 19 ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുഖപ്പത്രമായ ജാഗോ ബംഗ്ലയുടെ ദുര്‍ഗ പൂജ എഡിഷന്‍ ഉദ്ഘാടനത്തില്‍ നിന്നും മുകള്‍ റോയ് വിട്ടു നിന്നിരുന്നു. പുനഃസംഘടനയുടെ ഭാഗമായി പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് മുകള്‍ റോയിയെ മാറ്റിയിരുന്നു. ത്രിപുരയിലെ പാര്‍ട്ടി ഇന്‍ ചാര്‍ജ് സ്ഥാനവും മുകുള്‍ റോയില്‍ നിന്ന് നേരത്തെ മാറ്റിയിരുന്നു. അഭ്യൂഹങ്ങളെല്ലാം ശരിയാണെന്ന രീതിയിലേക്ക് എത്തിച്ചിരിക്കുകയാണ് അദേഹത്തിന്റെ രാജി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!