ചിറയിന്‍കീഴില്‍ യുവാവിനെ മര്‍ദ്ദിച്ച കേസ്: ഒരാള്‍ അറസ്റ്റില്‍

കൊല്ലം: ചിറയിന്‍ കീഴില്‍ യുവാവിനെ നടുറോഡില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യപ്രതി പോലീസ് പിടിയിലായി. യുവാവിനെ ക്രൂരമായി മര്‍ദ്ധിച്ച രണ്ടംഗ സംഘത്തിലുള്ള അനന്തുവാണ് ആറ്റിങ്ങല്‍ പോലീസിന്റെ കസ്റ്റഡിയിലായത്. അപകടകരമായ രീതിയില്‍ ബൈക്ക് ഓടിക്കുന്നത് കണ്ട് അത് ചോദ്യം ചെയ്തതിനാണ് യുവാവിനെ മര്‍ദ്ധിച്ചത്.

സെപ്തംബര്‍ 13 ന് ചിറയിന്‍കീഴിലെ എസ്എന്‍ ജംഗ്ഷനില്‍ വെച്ചാണ് സുധീര്‍ എന്ന യുവാവിനെ ബൈക്കിലെത്തിയ സംഘം ക്രൂരമായി മര്‍ദ്ധിച്ചത്. ആദ്യം സംഭം പുറത്തുവെച്ച് രമ്യതയില്‍ പരിഹരിച്ചിരുന്നു. എന്നാല്‍ ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്തായതോടെ പോലീസ് കേസെടുക്കുകയായിരുന്നു.

കേസിലെ രണ്ടാമത്തെ പ്രതി ശ്രീകുട്ടന് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് തുടരുകയാണ്.

Share news
error: Content is protected !!
Scroll to Top