കോഴിക്കോട്: മുക്കം ഫയര്‍സ്റ്റേഷനിലെ ഉദ്യോഗസ്ഥനെയും അമ്മയെയും മരിച്ച നിലയില്‍ കണ്ടെത്തി. ഫയര്‍ സ്റ്റേഷനിലെ ഡ്രൈവറായ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ കെ എ ഷിംജുവും അമ്മയുമാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇരുവരെയും കുന്ദമംഗലം പയിമ്പ്രയിലെ വീട്ടിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഷിംജു തൂങ്ങിമരിച്ച നിലയിലും അമ്മ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയിലുമായിരുന്നു. ഷിംജു ഇന്നലെയും ജോലിക്കെത്തിയിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




