എംടി വാസുദേവന്‍ നായര്‍ക്ക് ജെ സി ഡാനിയല്‍ പുരസ്‌കാരം

Untitled-1 copyതിരുവനന്തപുരം: പ്രശസ്ത സാഹിത്യകാരന്‍ എം ടി വാസുദേവന്‍നായര്‍ക്ക് ഈ വര്‍ഷത്തെ ജെ സി ഡാനിയല്‍ പുരസ്‌കരാം ചലച്ചിത്ര മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം.

മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ഒരു ലക്ഷംരൂപയും, ശില്‍പവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ജ്ഞാനപീഠവും, പത്മഭൂഷണ്‍ പുരസ്‌കാരവും കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പും എം ടിക്ക് ലഭിച്ചിട്ടുണ്ട്. ആറുതവണ ദേശീയ ചലച്ചിത്ര പുരസ്‌കാരവും, മൂന്ന് തവണ മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും എം ടിയെ തേടിയെത്തിയിട്ടുണ്ട്. സദയം, ഒരു വടക്കന്‍ വീരഗാഥ, പരിണയം, കടവ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top