ഡല്‍ഹി മൃഗശാലയില്‍ വെള്ളക്കടുവയുടെ കടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ചു

MODEL 2 copyദില്ലി: വെള്ളക്കടുവയുടെ കടിയേറ്റ് ദില്ലി മൃഗശാലയില്‍ വിദ്യാര്‍ത്ഥി മരിച്ചു. ഹിമുന്‍ഷു എന്ന യുവാവാണ് കടുവയുടെ ആക്രമണത്തില്‍ മരിച്ചത്. മൃഗശാലയിലെ ബാരിക്കേഡിന് സമീപത്തു നിന്ന് ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വിദ്യാര്‍ത്ഥി കാലുതെറ്റി കടുവക്കൂട്ടിലേക്ക് വീണത്. ഉടെനെ പാഞ്ഞെത്തിയ കടുവ ഇയാളെ ആക്രമിക്കുകായിരുന്നെന്ന് ദൃസാക്ഷികള്‍ പറഞ്ഞു.

ഏകദേശം 15 മിനിറ്റോളം കുട്ടിക്ക് നേരെ കടുവ ആക്രമണം നടത്തി. ഇതിനുശേഷമാണ് കുട്ടി മരണപ്പെട്ടത്.

അതേസമയം മൃഗശാല അധികൃതര്‍ കുട്ടിയെ രക്ഷപ്പെടുത്തുന്നതിന് വേണ്ട നടപടികളൊന്നും സ്വീകരിച്ചില്ലെന്നാണ് അവിടെ നിന്നിരുന്ന ആളുകള്‍ നല്‍കുന്ന വിവരം. അരമണിക്കൂറിന് ശേഷമാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്.

ഉച്ചയ്ക്ക 1.30 മണിയോടെയാണ് സംഭവം ഉണ്ടായത്.

എന്നാല്‍ മൃഗശാലയില്‍ സുരക്ഷാ വീഴ്ച്ചയുണ്ടായിട്ടില്ലെന്ന് മൃഗശാല ഡയറക്ടര്‍ അറിയിച്ചു

Share news
error: Content is protected !!
Scroll to Top