ഗീതുമോഹന്‍ദാസിന്റെ ലയേഴ്‌സ് ഡയസ് ഓസ്‌കാറിലേക്ക്

Untitled-1 copy ഫിലി ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.

3 വയസ്സായ മകള്‍ക്കൊപ്പം കാണാതായ ഭര്‍ത്താവിനെ തേടി നടക്കുന്ന യുവതിയുടെ കഥയാണ് ചിത്രത്തിലെ പ്രമേയം. ഹിമാചല്‍ പ്രദേശിലെ ഇന്തോ ടിബറ്റന്‍ അതിര്‍ത്തി ഗ്രാമത്തില്‍ നിന്നും ന്യൂഡഹിയിലേക്കുള്ള യാത്രക്കിടെ അവര്‍ നേരിടേണ്ടി വരുന്ന വ്യത്യസ്ത വെല്ലുവിളികള്‍ ചിത്രം പറയുന്നത്.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഗീതാഞ്ജലി ധാപ്പയും, നവാസുദ്ദീന്‍ സിദ്ദീഖിയുമാണ്. ചിത്രത്തിന്റെ രചനയും, സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് ഗീതു മോഹന്‍ദാസാണ്. ഛായാഗ്രാഹകന്‍ ഗീതുവിന്റെ ഭര്‍ത്താവ് രാജീവ് രവിയുമാണ്.

ഗീതു മോഹന്‍ദാസിന്റെ ആദ്യ ഫീച്ചര്‍ ചിത്രം കൂടിയായ ലയേഴ്‌സ് ഡയസ് രണ്ട് ദേശീയ അവാര്‍ഡുകളും, റോമില്‍ നടന്ന പെസാറോ രാജ്യാന്തര മേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും കരസ്ഥമാക്കിയിരുന്നു.

Share news
error: Content is protected !!
Scroll to Top