എംടി ഹരിഹരന്‍ ടീം വീണ്ടും; പയ്യംവെള്ളി ചന്തുവാകാന്‍ മമ്മുട്ടിയോ അതോ മോഹന്‍ലാലോ?

mt hariharan 1മലയാള സിനിമയുടെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിലൊന്നായ ഹരിഹരന്‍, എംടി വാസുദേവന്‍നായര്‍ ടീം വീണ്ടും ഒന്നിക്കുന്നു. ഒരുകാലത്ത്‌ ഇവര്‍ സമ്മാനിച്ച ഒരുപിടി മികച്ച ചിത്രങ്ങള്‍ മലയാളികള്‍ക്ക്‌ ഗൃഹാതുരത്വമുണര്‍ത്തുന്ന ഒുരുപിടി നല്ല ഓര്‍മ്മകളാണ്‌. വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഇവരൊന്നിക്കുന്ന ഈ പുതിയ ചിത്രത്തിന്‌ കഥാതന്തുവാകുന്നത്‌ വടക്കന്‍ മലബാറിലെ ഒരു നാടോടി മിത്താണ്‌. പയ്യംവെള്ളി ചന്തു എന്ന ധീരനെ മുഖ്യ കഥാപാത്രമാക്കിയാണ്‌ എംടി ഇത്തവണ തിരക്കഥയൊരുക്കുന്ന ഗോകുലം ഗോപാന്‍ നിര്‍മ്മിക്കു്‌നന പയ്യംവെള്ളി ചന്തും ഒരു ബിഗ്‌ബഡ്‌ജറ്റ്‌ ചിത്രമാണ്‌. പയ്യംവെള്ളി ചന്തുവാകാന്‍ മലയാള സിനിമയിലെ അഭിനയ സാമ്രാട്ടുകളായ മമ്മുട്ടിയോ, മോഹന്‍ലാലോ എന്നതാണ്‌ ചലച്ചിത്ര ലോകം ഉറ്റുനോക്കുന്നത്‌. പൃഥ്വിരാജിന്റെ പേരും ഈ ടൈറ്റില്‍ റോളിലേക്ക്‌ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്‌.

Share news
error: Content is protected !!
Scroll to Top