Section

malabari-logo-mobile

ഖത്തര്‍ എയര്‍വെയ്‌സ് എയര്‍ബസ് എ 350- 900 വിമാനം പരിശീലനപ്പറക്കല്‍ നടത്തി

HIGHLIGHTS : ദോഹ: ഖത്തറിന്റെ വ്യോമയാന ചരിത്രത്തിന് വീണ്ടും തങ്കലിപികളുടെ രേഖപ്പെടുത്തല്‍. ഖത്തര്‍ എയര്‍വെയ്‌സ് എയര്‍ബസ് എ 350- 900 വിമാനം ഫ്രാന്‍സിലെ തുലൂസ്

A350_XWB_QATAR_FIRST_FLIGHT___4_ദോഹ: ഖത്തറിന്റെ വ്യോമയാന ചരിത്രത്തിന് വീണ്ടും തങ്കലിപികളുടെ രേഖപ്പെടുത്തല്‍. ഖത്തര്‍ എയര്‍വെയ്‌സ് എയര്‍ബസ് എ 350- 900 വിമാനം ഫ്രാന്‍സിലെ തുലൂസ് എയര്‍പോര്‍ട്ടില്‍നിന്നും പരിശീലനപ്പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതോടെയാണ് ചരിത്രത്തില്‍ ഖത്തറും സ്ഥാനം പിടിച്ചത്.
വിമാനം അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളില്‍ വട്ടമിട്ട് പറന്നത് അവിസ്മരണീയ അനുഭവമായി. എ 350 എക്‌സ് ഡബ്ല്യു ബി ഇനത്തില്‍പെട്ട വിമാനം ഓപറ്റേറ്റ് ചെയ്യുന്ന പ്രഥമ വിമാനക്കമ്പനി എന്ന ബഹുമതി ഖത്തര്‍ എയര്‍വെയ്‌സ് ഉടന്‍ സ്വന്തമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. എയര്‍ക്രാഫ്റ്റ് എയര്‍ബസ് എ 350 എക്‌സ് ഡബ്യു ബി ഈ വര്‍ഷം അവസാനത്തോടെ ഖത്തര്‍ എയര്‍വേയ്‌സിന് കൈമാറും. ഡിസംബര്‍ എട്ടിനും പത്തിനും ഇടയ്ക്ക് എയര്‍ക്രാഫ്റ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഖത്തര്‍ എയര്‍വേയ്‌സ് സി ഇ ഒ അക്ബര്‍ അല്‍ ബാകര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
എയര്‍ബസില്‍ നിന്നും എ 350 വിമാനം വാങ്ങുന്ന ആദ്യത്തെ എയര്‍ലൈന്‍സാണ് ഖത്തര്‍ എയര്‍വേയ്‌സ്. മൂന്നു വിഭാഗങ്ങളിലായി 80 വിമാനങ്ങളാണ് ഖത്തര്‍ എയര്‍വേയ്‌സ് വാങ്ങുന്നത്. 315 സീറ്റുകളുള്ള എ 350- 900 വിമാനങ്ങള്‍ 43 എണ്ണവും 369 സീറ്റുകളുള്ള എ 350-1 000 വിമാനങ്ങള്‍ 37 എണ്ണവുമാണ് ആദ്യഘട്ടത്തില്‍ വാങ്ങുന്നത്. മൂന്നാമത്തെ മോഡല്‍ 2017ഓടുകൂടിയെ സര്‍വീസിന് ലഭ്യമാകുകയുള്ളു.
ഫ്രാന്‍സിലെ ടൂളൂസിന്റെ സമീപ നഗരമായ ബ്ലാഗ്‌നാക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ വിമാന നിര്‍മാണ കമ്പനിയാണ് എയര്‍ബസ്. ഖത്തര്‍ എയര്‍വേയ്‌സിന്റെ മറ്റൊരു നാഴികക്കല്ലായിരിക്കും എ 350 എക്‌സ്ഡബ്ല്യു ബി. അടുത്ത വര്‍ഷം എയര്‍ബസ് എ 350യുടെ ഒന്‍പത് എയര്‍ക്രാഫ്റ്റുകള്‍ ഖത്തര്‍ എയര്‍വേയ്‌സിന് ലഭിക്കും.  2016ല്‍ മാസത്തില്‍ ഒന്നുവീതവും 2017ല്‍ മാസത്തില്‍ രണ്ടുവീതവും എയര്‍ക്രാഫ്റ്റുകളായിരിക്കും ലഭിക്കുക. എ 350- 900 എയര്‍ക്രാഫ്റ്റ് ഒന്നിന്റെ വില 277.7 മില്യണ്‍ യു എസ് ഡോളറാണ്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ബസ് എ 350 എക്‌സ് ഡബ്യു ബി കഴിഞ്ഞ ഫെബ്രുവരിയില്‍ പരീക്ഷണപ്പറക്കല്‍ നടത്തിയിരുന്നു. എ 350ന്റെ ഖത്തറിലെ ആദ്യ ലാന്റിംദഗായിരുന്നു അത്. വര്‍ധിച്ച ഇന്ധനക്ഷമതയും പാരിസ്ഥിതികക്ഷമതയുമാണ് എയര്‍ബസ് എ 350 എക്‌സ് ഡബ്യു ബിയുടെ പ്രത്യേകത. ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് എയര്‍ക്രാഫ്റ്റിന്റെ നിര്‍മാണം.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!