പിൻവലിച്ച വീഡിയോയ്ക്ക് സമാനമായ കാർട്ടൂണുമായി ഡീൻ കുര്യാക്കോസ്: ശബരിമല പറഞ്ഞ് വോട്ടഭ്യർത്ഥന

Dean Kuriakose with a cartoon similar to the withdrawn video: Request to vote on Sabarimala

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് യുഡിഎഫ് പുറത്തിറക്കി പിന്നീട് പിന്‍വലിച്ച വീഡിയോയ്ക്ക് സമാനമായ കാര്‍ട്ടൂണുമായി ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്. സിഗരറ്റ് വലിക്കുന്ന സ്ത്രീയെ തലച്ചുമടായി ശബരിമലയിലേക്ക് ചുമന്നു കയറ്റുന്ന മുഖ്യമന്ത്രി പിണറായി വിജയനെയാണ് കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്നത്. കാര്‍ട്ടൂണിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

‘ഉണങ്ങാത്ത മുറിവും മറക്കാത്ത ഓര്‍മ്മയും ആയി വിശ്വാസികള്‍ നാളെ പോളിങ്ങ് ബൂത്തിലേക്ക്.’ എന്ന കുറിപ്പോടെയാണ് ഡീന്‍ കാര്‍ട്ടൂണ്‍ പങ്കുവെച്ചിരിക്കുന്നത്. കുറിയ ബ്ലൗസും നിക്കറുമിട്ട് കൂളിങ് ഗ്ലാസ് വെച്ച് സിഗരറ്റ് വലിക്കുന്ന മോഡേണ്‍ സ്ത്രീയെ കുട്ടയിലേറ്റി തലച്ചുമടായി ശബരിമലയിലേക്ക് നീങ്ങുന്ന മുഖ്യമന്ത്രിയാണ് കാര്‍ട്ടൂണില്‍. പിന്നില്‍ വിശ്വാസികളെ പോലീസ് തടയുന്നതായും കാണാം.

കടുത്ത വിമര്‍ശനങ്ങളെ തുടര്‍ന്ന് ഡീൻ കുര്യാക്കോസ് പോസ്റ്റ് പിന്‍വലിച്ചു

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •