
ന്യൂഡല്‍ഹി: ഇന്ത്യക്കാരുള്‍പ്പെടെ 53 കോടി ആളുകളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതില്‍ ഫെയ്‌സ്ബുക്ക് സഹസ്ഥാപകനും സിഇഒയുമായ മാര്‍ക്ക് സുക്കര്‍ബര്‍ഗും. സുക്കര്‍ബര്‍ഗിന്റെ ഫോണ്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങളാണ് ചോര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
In another turn of events, Mark Zuckerberg also respects his own privacy, by using a chat app that has end-to-end encryption and isn’t owned by @facebook
This is the number associated with his account from the recent facebook leak. https://t.co/AXbXrF4ZxE
— Dave Walker (@Daviey) April 4, 2021
സൈബര്‍ സെക്യൂരിറ്റി സുരക്ഷാ ഉദ്യോഗസ്ഥനായ ദേവ് വാല്‍ക്കറാണ് വിവരങ്ങള്‍ പങ്കുവെച്ചത്. മാര്‍ക്ക് സുക്കര്‍ ബര്‍ഗിന്റെ ഫോണ്‍നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. സുക്കര്‍ ബര്‍ഗ് സിഗ്‌നല്‍ ചാറ്റ് ആപ് ഉപയോഗിക്കുന്നുണ്ടെന്നും വാല്‍ക്കര്‍ പറയുന്നു. എന്നാല്‍ ഈ വിവരങ്ങളെ ഫെയ്‌സ്ബുക്ക് തള്ളി. ഈ വിവരങ്ങള്‍ വളരെ പഴയതാണെന്നും ആളുകള്‍ക്ക് അപകടം വരുത്തുന്ന തരത്തില്‍ ഉള്ളതെന്നുമാണ് ഫെയ്‌സ്ബുക്ക് വാദം.


106 രാജ്യങ്ങളില്‍ നിന്നുള്ള 53.3 കോടി ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ ചോര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത്തരത്തില്‍ ചോര്‍ന്ന ഡാറ്റ ഹാക്കിംഗ് ഫോറങ്ങളില്‍ സൗജന്യമായി പോസ്റ്റ് ചെയ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫോണ്‍ നമ്പര്‍, വ്യക്തികളുടെ പൂര്‍ണമായ പേര്, സ്ഥലം, ജനനത്തീയതി, ബയോഡാറ്റ, ഇ-മെയില്‍ അഡ്രസ് തുടങ്ങിയ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്നാണ് വിവരം. സൈബര്‍ സെക്യൂരിറ്റി റിസേര്‍ച്ചറായ അലന്‍ ഗാല്‍ ആണ് വിവരം ആദ്യം പുറത്തുവിട്ടത്.
53,30,00,000 ഫെയ്‌സ്ബുക്ക് റെക്കോര്‍ഡുകളും ചോര്‍ന്നു. ഇതിനര്‍ത്ഥം നിങ്ങള്‍ക്ക് ഒരു ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടെങ്കില്‍, അക്കൗണ്ടിനായി ഉപയോഗിച്ച ഫോണ്‍ നമ്പര്‍ ചോര്‍ന്നതായിരിക്കാം. നിങ്ങളുടെ ഡാറ്റയ്ക്ക് മേലുള്ള പിടിപ്പുകേട് ഫെയ്‌സ്ബുക്ക് അംഗീകരിക്കുന്നതായി ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. നേരത്തെ, 533 ദശലക്ഷം ഉപയോക്താക്കളുടെ ഫോണ്‍ നമ്പറുകള്‍ എന്‍ക്രിപ്റ്റ് ചെയ്ത മെസേജിംഗ് പ്ലാറ്റ്ഫോമായ ടെലിഗ്രാമില്‍ വിറ്റഴിച്ചിരുന്നു. ഫെയ്‌സ്ബുക്കിന്റെ ഭാഗത്തുനിന്നുണ്ടായ പിടിപ്പുകേടില്‍ നിന്നാണ് ഇത് സംഭവിച്ചതെന്ന് ഗാല്‍ ട്വീറ്റില്‍ പറഞ്ഞു.