Section

malabari-logo-mobile

ഓടിക്കൊണ്ടിരുന്ന മിനി ട്രക്കിന് തീപിടിച്ചു; അഗ്‌നി-രക്ഷാ സേന രക്ഷകരായി

HIGHLIGHTS : The moving mini-truck caught fire; fire-Rescue Forces are the saviours

തിരൂര്‍: വെട്ടിച്ചിറയില്‍ നിന്നും കാടാമ്പുഴയിലേക്ക് പോയിക്കൊണ്ടിരുന്ന മിനി ട്രക്കിനാണ് ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ തീ പിടിച്ചത്. സമ്മദ്, കറുവത്താണി ഹൗസ്, കല്‍പ്പകഞ്ചേരി എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം.

അപകട സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തിയ തിരൂര്‍ അഗ്‌നി – രക്ഷാസേന ഫയര്‍ എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ച് വെള്ളം പമ്പ് ചെയ്താണ് തീ അണച്ചത്. അപകട സാധ്യത തീര്‍ത്തും ഇല്ല എന്ന് ഉറപ്പ് വരുത്തിയാണ് സേന സംഭവ സ്ഥലത്ത് നിന്നും നിലയത്തിലേക്ക് തിരിച്ചു പോന്നത്.

sameeksha-malabarinews

തിരൂര്‍ അഗ്‌നി – രക്ഷാ സേന സ്റ്റേഷന്‍ ഓഫീസര്‍ എം. കെ. പ്രമോദ് കുമാറിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ & റസ്‌ക്യൂ ഓഫീസര്‍ രമേഷ് ബാബു, ഫയര്‍ & റസ്‌ക്യൂ ഓഫീസര്‍മാരായ രഘുരാജ്. വി. സി, നിയാസ്, പ്രവീണ്‍. കെ, അമല്‍, അനൂപ്, ജിഷ്ണു, രമേഷ്, ഫയര്‍ & റസ്‌ക്യൂ ഓഫീസര്‍ ഡ്രൈവര്‍മാരായ സുരേഷ് മേലേടത്ത്, നൗഫല്‍, ഹോം ഗാര്‍ഡായ ഗോപി എന്നിവര്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!