ഇരുചക്രവാഹനങ്ങളില്‍ കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധം

ദില്ലി: ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്ന നാലുവയസ്സുവരയെുള്ള കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രം. ഇതിന്റെ കരട് രേഖ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ഒന്‍മ്പത് മാസത്തിനും നാല് വയസിനും ഇടയിലുള്ള കുട്ടികള്‍ ശരിയായ പാകത്തിലുള്ള ഹെല്‍മെറ്റ് ധരിച്ചിരിക്കണം.

ഹെല്‍മെറ്റ് ധരിച്ചിട്ടുണ്ടെന്ന കാര്യം വാഹനം ഓടിക്കുന്ന ആള്‍ ഉറപ്പുവരുത്തണമെന്നും കേന്ദ്ര ഗതാഗതമന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തില്‍ പറയുന്നു.

കുട്ടികളെ വെച്ച് ഓടിക്കുന്ന വാഹനത്തിന്റെ വേഗത മണിക്കൂറില്‍ 40 കിലോമീറ്ററില്‍ അധികമാകാന്‍ പാടില്ല. നാലുവയസ്സിനു താഴെയുള്ള കുട്ടികളെ ഡ്രൈവറുമായി സുരക്ഷാ ബെല്‍റ്റുമായി ബന്ധിപ്പിച്ചിരിക്കണമെന്നും കരട് രേഖയില്‍ നിര്‍ദേശിക്കുന്നുണ്ട്.

Share news
error: Content is protected !!
Scroll to Top