മലപ്പുറം: കൊണ്ടോട്ടിയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 15 കാരന്‍ കസറ്റഡിയില്‍. പോലീസ് കസ്റ്റഡിയിലുള്ള പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം.
പ്രതിയുടെ ശരീരത്തില്‍ പറ്റിയ മുറിപ്പാടുകളെ പറ്റി ചോദിച്ചപ്പോള്‍ ഓടിയപ്പോള്‍ സംഭവിച്ചതാണെന്നാണ് പോലീസിനോട് പറഞ്ഞത്. സമീപത്തെ വീട്ടിന്റെ സിസിടിവി ദൃശ്യങ്ങളില്‍ ഇയാളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഇതുള്‍പ്പെടെ നിരത്തി പോലീസ് ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചതെന്നാണ് വിവരം. താടിയും മീശയും ഇല്ലാത്ത തടിച്ചയാളാണ് ഉപദ്രവിച്ചതെന്ന് യുവതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്. കോളേജില്‍ നിന്ന് വരികയായിരുന്ന 21 കാരിക്കാണ് ദാരുണാനുഭവമുണ്ടായത്. ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ആക്രമിച്ച പ്രതി വിദ്യാര്‍ത്ഥിയെ വാഴത്തോട്ടത്തിലേക്ക് വലിച്ചിടുകയായിരുന്നു. തലയില്‍ കല്ലു കൊണ്ടിടിച്ചും മര്‍ദിച്ചുമായിരുന്നു പീഡനശ്രമം. കുതറിമാറി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയാണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്. തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി ആരോഗ്യില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങി. സംഭവത്തില്‍ കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.




