അധിക്ഷേപ പരാമര്‍ശം; കെ മുരളീധരനെതിരെ പരാതി നല്‍കി മേയര്‍ ആര്യ രാജേന്ദ്രന്‍;ഖേദം പ്രകടിപ്പിച്ച് കെ മുരളീധരന്‍

തിരുവനന്തപുരം: കെ മുരളീധര്‍ എം പി നടത്തിയ അധിക്ഷേപകരമായ പരാമര്‍ശത്തില്‍ മുരളീധരനെതിരെ പരാതി നല്‍കി തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. മ്യൂസിയം പോലീസിലാണ് മേയര്‍ പരാതി നല്‍കിയിരിക്കുന്നത്. കെ മുരളീധരനെതിരെ കേസെടുക്കണമോ എന്ന കാര്യത്തില്‍ നിയമോപദേശം ലഭിച്ച ശേഷം തീരുമാനം എടുക്കുമെന്ന് പോലീസ് പറഞ്ഞു.

അതെസമയം താന്‍നടത്തിയ പരാമര്‍ശത്തില്‍ മേയര്‍ക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായി കെ മുരളീധരന്‍ പറഞ്ഞു. തന്റെ ഒരു പ്രസ്താവനയും സ്ത്രീകളെ വേദനിപ്പിക്കരുതെന്ന് നിര്‍ബന്ധമുണ്ടെന്നും എന്നാല്‍ താന്‍ ചൂണ്ടിക്കാട്ടിയ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായും കെ മുരളീധരന്‍ പറഞ്ഞു.

കഴിഞ്ഞദിവസമാണ് മേയര്‍ ആര്യ രാജേന്ദ്രനെതിരെ കെ മുരളീധരന്‍ എം പി വിവാദ പരാമര്‍ശം നടത്തിയത്. മേയര്‍ക്ക് സൗന്ദര്യം ഉണ്ടെങ്കിലും വായില്‍ നിന്ന് വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണപ്പാട്ടാണെന്നായിരുന്നു മുരളീധരന്‍ പറഞ്ഞത്.

Share news
error: Content is protected !!
Scroll to Top