ഹിറ്റായി പ്രണവ് മോഹന്‍ലാല്‍ ചിത്രമായ ‘ഹൃദയ’ത്തിലെ ഗാനം

പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന വിനീത് ശ്രീനിവാസന്‍ ചിത്രമായ ഹൃദയത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ദര്‍ശന…എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി ആദ്യ മണിക്കൂറില്‍ തന്നെ യുവാക്കള്‍ക്കിടയില്‍ ഹിറ്റായിരിക്കുകയാണ്. ഹിഷാം അബ്ദുള്‍ വഹാബും ദര്‍ശന രാജേന്ദ്രനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അരുണ്‍ ആലാട്ടിന്റെ വരികള്‍ക്ക് ഹിഷാം അബ്ദുള്‍ വഹാബാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ നല്ല സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.

സംഗീതത്തിന് ഏറെ പ്രാധാന്യം നല്‍കിയിട്ടുള്ള ഈ വിനീത് ശ്രീനിവാസന്‍ ചിത്രത്തില്‍ 15 പാട്ടുകളാണ് ഉള്ളത്.

ദര്‍ശന രാജേന്ദ്രനും കല്യാണി പ്രയദര്‍ശനുമാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. അജുവര്‍ഗീസ്, അരുണ്‍ കുര്യന്‍, ബൈജു സന്തോഷ്, വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മെറിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റര്‍ടൈമെന്റിന്റെ ബാനറില്‍ വൈശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top