കൊച്ചി: സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശന സമയം വെട്ടിക്കുറച്ചെങ്കിലും തിയേറ്ററുകള്‍ അടയ്‌ക്കേണ്ടതില്ലെന്ന് ഫിയോക്ക് തീരുമാനം. കൊവിഡ് വ്യാപനം ഉള്ള സ്ഥലങ്ങളില്‍ പ്രദര്‍ശനത്തെ കുറിച്ച് ഉടമകള്‍ക്ക് തീരുമാനം എടുക്കാവുന്നതാണ്.
സര്‍ക്കാറിന്റെ തീരുമാനങ്ങളോട് സഹകരിക്കുമെന്നും തിയേറ്റര്‍ ഉടമകള്‍ വ്യക്തമാക്കി. രാത്രി കര്‍ഫ്യൂ വന്നതോടെ തിരക്കുള്ള ഷോകളാണ് ഒഴിവാക്കിയത്. വലിയ സാമ്പത്തിക നഷ്ടത്തിലാണ് പോകുന്നതെന്നും തിയേറ്റര്‍ ഉടമകള്‍.
ഓണ്‍ലൈന്‍ വഴിയാണ് ഫിയോക്ക് യോഗം ചേര്‍ന്നത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



