കണ്ണൂര്‍:ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ കൊവിഡ് നിരീക്ഷണത്തില്‍. മകനും മരുമകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ക്വാറന്റീനില്‍ പ്രവേശിക്കുകയാണെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
അവരുമായി പ്രൈമി കോണ്‍ടാക്ട് വന്നതിനാലാണ് നിരീക്ഷണത്തില്‍ പോകുന്നത്. നിലവില്‍ രോഗലക്ഷണങ്ങളൊന്നുമില്ല.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ വഴിയും ഫോണ്‍ വഴിയും ഇടപെട്ട് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



