തിരൂരങ്ങാടി:ഫസ്റ്റ് ബെല്ലിനു മുമ്പ് സുരക്ഷ ഉറപ്പാക്കി മോട്ടോര്‍ വാഹന വകുപ്പ്. പുതിയ അധ്യായന വര്‍ഷത്തിനു മുന്നോടിയായി വിദ്യാര്‍ത്ഥികളുടെ യാത്ര സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് വേണ്ടിയും അടുത്ത അധ്യായന വര്‍ഷം അപകടരഹിതമാക്കുക എന്ന ലക്ഷ്യത്തോടെയും തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന ആരംഭിച്ചു.
വാഹനത്തിന്റെ രേഖകള്‍, ടയര്‍, വൈപ്പര്‍, ഹെഡ് ലൈറ്റ്, റൂഫ്, ബ്രേക്ക് ലൈറ്റ്, ഡോര്‍, ബ്രേക്ക്, ബോഡി, വിന്‍ഡോ ഷട്ടര്‍, വാഹനത്തിന്റെ ജിപിഎസ്, യന്ത്ര ഭാഗങ്ങളുടെയും വേഗ പൂട്ടിന്റെയും പ്രവര്‍ത്തനം, അഗ്‌നിരക്ഷാ സംവിധാനം, പ്രഥമ ശുശ്രൂഷ കിറ്റ്, ഇന്‍ഡിക്കേറ്റര്‍ എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. ഓരോ സ്‌കൂള്‍ വാഹനങ്ങളും ഉദ്യോഗസ്ഥര്‍ തന്നെ ഓടിച്ചു നോക്കി യാന്ത്രിക ക്ഷമത ഉറപ്പുവരുത്തുകയും വാഹനത്തിനകത്തെ യാത്ര സൗകര്യങ്ങള്‍ വരെ പരിശോധനയ്ക്ക് വിധേയമാക്കി.
ഈ മാസം 21, 28 തീയതികളായി വികെ പടി അരിത്തോട് ഫിറ്റ്‌നസ് ഗ്രൗണ്ടില്‍ വെച്ചാണ് സ്‌കൂള്‍ വാഹനങ്ങള്‍ പരിശോധിച്ചത്. 210 സ്‌കൂള്‍ വാഹനമാണ് പരിശോധനകെത്തിയത്. പരിശോധന പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ സ്റ്റിക്കര്‍ പതിച്ചു നല്‍കി. അപാകത കണ്ടെത്തിയ 40 വാഹനങ്ങള്‍ തിരിച്ച് അയച്ചു. അറ്റകുറ്റപ്പണികള്‍ക്ക് ശേഷം വീണ്ടും പരിശോധനയ്ക്ക് ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കി. തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ ഡി വേണു കുമാറിന്റെ നിര്‍ദ്ദേശപ്രകാരം എംവിഎമാരായ സി ബിജു, സി എസ് ജോര്‍ജ്, എഎം വിഐമാരായ ശ്രീറാം, എസ് സതീഷ്, രജീഷ്ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലാണ് സ്‌കൂള്‍ വാഹനങ്ങള്‍ പരിശോധിച്ചത്. പരിശോധന പൂര്‍ത്തിയാക്കാത്ത സ്‌കൂള്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജോയിന്റ് ആര്‍ടിഒ ഡി വേണു കുമാര്‍ പറഞ്ഞു.
ബോധവല്‍ക്കരണ ക്ലാസ് ഇന്ന്.
തിരൂരങ്ങാടി: അധ്യാന വര്‍ഷം ആരംഭിക്കുന്നതിനു മുന്നോടിയായി സ്‌കൂള്‍ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും ആയമാര്‍ക്കും വേണ്ടി തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് സംഘടിപ്പിക്കുന്ന പ്രത്യേക ബോധവല്‍ക്കരണ ക്ലാസ് ഇന്ന് ഉച്ചയ്ക്ക്(29/05/2025 വ്യാഴം) രണ്ടുമണിക്ക് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വച്ച് നടത്തപ്പെടുന്നു. തിരൂരങ്ങാടി സബ് ആര്‍ടിഒ ഓഫീസിന് കീഴിലുള്ള എല്ലാ സ്‌കൂള്‍ വാഹനങ്ങളിലെ ഡ്രൈവര്‍മാരും ആയമാരും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജോയിന്റ് ആര്‍ടിഒ ഡി വേണു കുമാര്‍ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




