അമ്മ മകനെയും കൊണ്ട് കിണറ്റില്‍ ചാടി;രണ്ടര വയസുകാരന്‍ മരിച്ചു

പാലക്കാട്: അമ്മ മകനെയും കൊണ്ട് കിണറ്റില്‍ ചാടി. ചികിത്സയിലായിരുന്ന രണ്ടര വയസുകാരനായ മകന്‍ മരിച്ചു. പാലക്കാട് തച്ചനാട്ടുകര സ്വദേശി കാഞ്ചനയാണ് രണ്ടര വയസുകാരനായ വേദിക് (കാശി) നെയും എടുത്ത് വീട്ടിലെ കിണറ്റില്‍ ചാടിയത്. ഇന്നലെ രാത്രിയാണ് സംഭവം.

കിണറ്റില്‍ ചാടിയ ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി ഇരുവരെയും പുറത്തെത്തിച്ചിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കവെ ഇന്ന് രാവിലെയാണ് കുഞ്ഞ് മരിച്ചത്. കാഞ്ചന ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് വിവരം.

ഇന്നലെ രാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. ഈ സമയത്താണ് യുവതി മകനെയും കൊണ്ട് ജീവനൊടുക്കാന്‍ ശ്രമിച്ചത്. കാഞ്ചനയെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് കിണറിന്റെ പൈപ്പ് ഇളകുന്നത് ശ്രദ്ധിച്ചത്. തുടര്‍ന്ന് നടന്ന പരിശോധനയില്‍ ഇരുവരെയും കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിനെയും പൊലീസിനെയും വിവരം അറിയിക്കുകയും ഫയര്‍ഫോഴ്‌സ് സംഘം ഇരുവരെയും പുറത്തെത്തിക്കുകയുമായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top