ചിക്കന്‍കറി ആവശ്യപ്പെട്ട മകനെ അമ്മ ചപ്പാത്തിക്കോലുകൊണ്ട് തല്ലിക്കൊന്നു

പാല്‍ഘര്‍:ചിക്കന്‍കറി ആവശ്യപ്പെട്ട മക്കളെ ചപ്പാത്തിക്കോലുകൊണ്ട് ക്രൂരമായി തല്ലി അമ്മ. അമ്മയുടെ അടിയെ തുടര്‍ന്ന് ഏഴുവയസുകാരന്‍ കൊല്ലപ്പെട്ടു. ചിന്‍മയ് ധുംഡെയെന്ന കുട്ടിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിലെ പാല്‍ഘറിലെ ധന്‍സാര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. സംഭവത്തില്‍ പല്ലവി ധുംഡെ(40)നെ പോലീസ് അറസ്റ്റ് ചെയ്തു.

തനിക്ക് വൈകീട്ട് ഭക്ഷണം കഴിക്കാനായി ചപ്പാത്തിക്കൊപ്പം ചിക്കന്‍ കറി വേണമെന്ന് ചിന്‍മയ് അമ്മ പല്ലവിയോട് പറയുകയും ഇത് കേട്ട് ദേഷ്യം വന്ന പല്ലവി ചപ്പാത്തി പരത്തിക്കൊണ്ടിരുന്ന കോലെടുത്ത് മകനെ ക്രൂരമായി തല്ലുകയായിരുന്നു. അനിയനെ തല്ലുന്നത് കണ്ട് ഓടിയെത്തിയ പത്തുവയസുകാരി മകളെയും പല്ലവി തല്ലി.സാരമായി പരിക്കേറ്റ മകള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

കുട്ടികളുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍ക്കാരാണ് വിവരം പൊലീസില്‍ അറിയിച്ചതും കുട്ടികളെ ആശുപത്രിയിലേക്ക് കൊണ്ടുപോയതും. ആശുപത്രിയിലെച്ചെങ്കിലും ചിന്‍മയ മരിച്ചിരുന്നു.

സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പല്ലവിയെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പല്ലവിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന കാര്യമുള്‍പ്പെടെ പോലീസ് പരിശോധിച്ച് വരികയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

 

Share news
error: Content is protected !!
Scroll to Top